നി​ല​ന്പൂ​രി​ൽ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 35 തീ​പി​ടിത്ത​ം
Friday, February 28, 2020 12:29 AM IST
നി​ല​ന്പൂ​ർ: വേ​ന​ൽ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ 35 തീ​പി​ടി​ത്ത​ങ്ങ​ൾ. ബോ​ധ​വ​ത്ക​ര​ണം ഉൗ​ർ​ജി​ത​മാ​ക്കി നി​ല​ന്പൂ​ർ അ​ഗ്നി​ശ​മ​ന സേ​ന. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ കാ​ട്ടു​തീ ഉ​ൾ​പ്പെ​ടെ വ്യാ​പ​ക​മാ​കു​ന്പോ​ൾ പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ൽ നി​ന്ന് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നി​ല​ന്പൂ​ർ അ​ഗ്നി​ശ​മ​ന സേ​ന ന​ട​ത്തു​ന്ന​ത്.
നി​ല​ന്പൂ​ർ വ​നം നോ​ർ​ത്ത,് സൗ​ത്ത് ഡി​വി​ഷ​നു​ക​ൾ​ക്ക് കീ​ഴി​ൽ വ​ന​പാ​ല​ക​ർ, വ​ന സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ, കോ​ള​നി നി​വാ​സി​ക​ൾ എ​ന്നി​വ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി​യ​താ​യി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ബ്ദു​ൾ ഗ​ഫൂ​ർ പ​റ​ഞ്ഞു.
അ​ഗ്നി​രേ​ഖ, ഫ​യ​ർ ബ്രേ​ക്ക് എ​ന്നി​വ​യു​ടെ ആ​വ​ശ്യ​ക​ത​ക​ൾ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളി​ലൂ​ടെ ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ട് ഫ​യ​ർ എ​ഞ്ചി​നു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടെ​ങ്കി​ലും വെ​ള്ളം നി​ർ​ത്തുന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ കു​റ​വ് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
നി​ല​വി​ൽ ചാ​ലി​യാ​ർ പു​ഴ​യി​ൽ നി​ന്ന് വെ​ള്ള​മെ​ടു​ക്കാ​ൻ കു​ണ്ടു​തോ​ട്, പൊ​ങ്ങ​ല്ലൂ​ർ ക​ട​വു​ക​ളി​ൽ പോ​വ​ണം. നി​ല​ന്പൂ​രി​ൽ പു​ഴ​യി​ലി​റ​ങ്ങി വെ​ള്ളം എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മി​ല്ല. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ 40 പേ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.
നാ​ല് ഫ​യ​ർ​മാ​ൻ​മാ​രു​ടെ​യും ഒ​രു ലീ​ഡി​ങ് ഫ​യ​ർ​മാ​ന്‍റെ​യും ഒ​ഴി​വു​ണ്ട്. തീ ​പി​ടിത്ത​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ അ​ഗ്നി​ശ​മ​ന സേ​ന സ​ന്ന​ദ്ധ​മാ​ണ്. കൂ​ടാ​തെ തി​രു​വാ​ലി, മ​ല​പ്പു​റം, മ​ഞ്ചേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ളു​ടെ സേ​വ​ന​വും ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ല​ഭി​ക്കും.
സ്വ​കാ​ര്യ തോ​ട്ടം ഉ​ട​മ​ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.
വൈ​കു​ന്നേ​രം നാ​ലു മ​ണി സ​മ​യ​ത്തു പോ​ലും 37 ഡി​ഗ്രി ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ചെ​റു​തും വ​ലു​തു​മാ​യ 100 ഓ​ളം തീ​പി​ടി​ത്ത​ങ്ങ​ളാ​ണ് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ​ത്. ഫെ​ബ്രു​വ​രി തീ​രും മു​ൻ​പ് ത​ന്നെ 35 തീ​പി​ടി​ത്ത​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞു.