ട്രൈ​ബ​ൽ യൂ​ത്ത് ക്രി​ക്ക​റ്റ് ഫൈ​ന​ൽ ഇ​ന്ന്
Friday, February 28, 2020 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ആ​ദി​വാ​സി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളി​ലെ യു​വാ​ക്ക​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് അ​ങ്ങാ​ടി​പ്പു​റം പോ​ളി​ടെ​ക്നി​ക് ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. ടൂ​ർ​ണ​മെ​ന്‍റ് പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ത് വേ​റി​ട്ട ആ​ശ​യ​വും വ്യ​ത്യ​സ്ത​മാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​ണ്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​ദി​വാ​സി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്പോ​ഴും അ​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ൽ ഇ​ത്ത​രം കാ​യി​ക പ​രി​പാ​ടി​ക​ൾ ഉ​പ​ക​രി​ക്കും. ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്ത തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ​സം​ഘ​ട​ന​യാ​യ സ്വ​പ്ന​ക്കൂ​ടി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ലോ​യേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് എ.​കെ. മു​സ്ത​ഫ, ബി​സി​സി സ്കോ​റ​ർ യു.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​ര​വി, എം​പി​സി​എ പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത് ഹു​സൈ​ൻ, സ്വ​പ്ന​ക്കൂ​ട് സെ​ക്ര​ട്ട​റി പി.​ബി.​ഹാ​രി​സ്, പ്ര​സി​ഡ​ന്‍റ് ര​മ​ണി നാ​യ​ർ, ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​ൻ സു​വ​ച​ൻ, സ​തീ​ഷ് മ​ല്ല​ശ്ശേ​രി, ഫി​ർ​ദൗ​സ് കാ​യ​ൽ​പ്പു​റം, മു​ഹ​മ്മ​ദ് റ​ബീ​ഹ്, ഷ​ബീ​ർ ഷി​ബി​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ്യ​ദി​ന​ത്തി​ലെ ക​ളി പൂ​ർ​ത്തി​യാ​കു​ന്പോ​ൾ അ​ഞ്ച് ടീ​മു​ക​ൾ ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. ഇ​ന്ന് രാ​വി​ലെ തു​ട​ർ​ന്നു​ള്ള മ​ൽ​സ​ര​ങ്ങ​ളും സെ​മി ഫൈ​ന​ലും ന​ട​ക്കും. വൈ​കി​ട്ട് ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് ശേ​ഷം വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
വി​ജ​യി​ക്കു​ന്ന ടീ​മി​ന് 50,000 രൂ​പ​യും ട്രോ​ഫി​യു​മാ​ണ് സ​മ്മാ​നം. റ​ണ്ണേ​ഴ്സി​ന് 25,000 രൂ​പ​യും ട്രോ​ഫി​യും ന​ൽ​കും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ബ്ദു​ൽ​ക​രീം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.