പൊ​ന്നാ​നി​യി​ൽ ‘പാ​തി​രാ​വി​ലും പ​രി​ര​ക്ഷ’
Saturday, February 29, 2020 12:32 AM IST
മ​ല​പ്പു​റം: പൊ​ന്നാ​നി ന​ഗ​ര​സ​ഭ രോ​ഗീ​പ​രി​ച​ര​ണ​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന ’പാ​തി​രാ​വി​ലും പ​രി​ര​ക്ഷ’ പ​ദ്ധ​തി സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ വി​ഭാ​ഗ​വും മി​ക​ച്ച പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നേ​റു​ക​യാ​ണ്. ചെ​യ്യു​ന്ന ജോ​ലി ജ​ന​ങ്ങ​ൾ​ക്ക് സ​ന്തോ​ഷം ന​ൽ​കാ​വു​ന്ന നി​ല​യി​ല്‌ ചെയ്യുക​യെ​ന്ന​ത് ജ​ന​പ്ര​തി​നി​ധി​ക​ളുടെയും ഉ​ദ്യോ​ഗ​സ്ഥ​ർ​മാരുടെയും ക​ട​മ​യാ​ണെ​ന്നു സ്പീ​ക്ക​ർ പ​റ​ഞ്ഞു. പൊ​ന്നാ​നി മാ​തൃ-​ശി​ശു ആ​ശു​പ​ത്രി ഒ​രു വ​ർ​ഷം പി​ന്നി​ട്ടു ക​ഴി​ഞ്ഞി​ട്ടും മ​നോ​ഹ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത് കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ്. ആ​ശു​പ​ത്രി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും നി​ർ​മി​ക്കു​ക​യ​ല്ല.
പാ​തി​രാ​ത്രി​യി​ൽ രോ​ഗീ​പ​രി​ച​ര​ണ​ത്തി​നാ​യി ഹോം ​കെ​യ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​രി​കി​ലെ​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് ’പാ​തി​രാ​വി​ലും പ​രി​ര​ക്ഷ’. പൊ​ന്നാ​നി​യി​ലെ കി​ട​പ്പു രോ​ഗി​ക​ൾ​ക്കും, രാ​ത്രി കാ​ല ശു​ശ്രൂ​ഷ ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്കും രാ​ത്രി കാ​ല ഹോം ​കെ​യ​ർ പ​ദ്ധ​തി ല​ഭ്യ​മാ​കും. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ത​ദ്ദേ​ശ​സ്ഥാ​പ​നം രാ​ത്രി കാ​ല ഹോം ​കെ​യ​ർ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. വി​ദ​ഗ്ധ സേ​വ​നം ല​ഭി​ച്ച ഒ​രു ന​ഴ്സും, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര സ​ഹാ​യ​വു​മാ​യി എ​ത്തു​ക. കൂ​ടു​ത​ൽ സേ​വ​നം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ ഡോ​ക്ട​റു​ടെ അ​ടു​ത്തെ​ത്തി​ക്കു​ക​യും ചെ​യ്യും.
ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി മു​ഹ​മ്മ​ദ് കു​ഞ്ഞി അ​ധ്യ​ക്ഷ​ത വഹിച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​ര​മാ​ദേ​വി, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഒ.​ഒ ഷം​സു, അ​ഷ​റ​ഫ് പ​റ​ന്പി​ൽ, റീ​നാ പ്ര​കാ​ശ​ൻ, ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ണ്ണി​ചാ​ക്കോ, ഗ​വ​ണ്‍​മെ​ന്‍റ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ആ​ശ, ന​ഗ​ര​സ​ഭ സൂ​പ്ര​ണ്ട് എ​സ്.​എ വി​നോ​ദ് കു​മാ​ർ, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ഷാ​ജ്കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.