നി​ല​ന്പൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി
Saturday, February 29, 2020 12:32 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ത​ന്പാ​നൂ​ർ റെ​യി​ൽ​വേസ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നാ​ണ് ഉച്ചയ്ക്ക് 12 ഒാ​ടെ പോ​ലീ​സ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് കു​ട്ടി​ക​ളെ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ര​ക്ഷ​ണ​യി​ൽ ഏ​ൽ​പ്പി​ച്ചു.
വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലിന് ശേ​ഷ​മാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ന​ന്പൂ​രി​പ്പൊ​ട്ടി പാ​റേ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ വി​ല​യാ​ട്ട് ബാ​ബു ഷെ​രീ​ഫി​ന്‍റെ മ​ക​ൻ ഷ​ഹീ​ൻ(14) കി​ണ​റ്റി​ങ്ങ​ൽ ജ​മാ​ലി​ന്‍റെ മ​ക​ൻ അ​ജി​ൻ​ഷാ​ദ്(14) എ​ന്നി​വ​രെ കാ​ണാ​താ​യ​ത്. ബാ​ബു ഷെ​രീ​ഫ് നി​ല​ന്പൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​ഞ്ഞ​ത്. പി​ന്നീ​ട് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തു.
രാ​വി​ലെ 10 ത്തോ​ടെ ത​ന്നെ കു​ട്ടി​ക​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്പാ​നൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ചു. ഇ​തെ തു​ട​ർ​ന്ന് നി​ല​ന്പൂ​ർ പോ​ലീ​സ് ത​ന്പാ​നൂ​ർ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

പു​ന​ർ​ലേ​ലം

മ​ല​പ്പു​റം: തി​രൂ​ർ നി​ര​ത്തു വി​ഭാ​ഗം സെ​ക്ഷ​നു കീ​ഴി​ലു​ള്ള തി​രൂ​ർ - ക​ട​ലു​ണ്ടി റോ​ഡി​ൽ പ​ല​ജാ​തി മ​ര​ങ്ങ​ൾ മാ​ർ​ച്ച് ഏ​ഴി​ന് രാ​വി​ലെ 11ന് ​തി​രൂ​ർ നി​ര​ത്തു വി​ഭാ​ഗം സെ​ക്ഷ​ൻ ഓ​ഫീ​സ് പ​രി​സ​ര​ത്ത് പു​ന​ർ​ലേ​ലം ചെ​യ്യും.