കാ​യ​ക​ൽ​പ്പ് അ​വാ​ർ​ഡ് പൊ​ന്നാ​നി മാ​തൃ​ശി​ശു ആ​ശു​പ​ത്രി​ക്ക്
Saturday, February 29, 2020 12:32 AM IST
പൊ​ന്നാ​നി: സം​സ്ഥാ​ന കാ​യ​ക​ൽ​പ്പ് അ​വാ​ർ​ഡ് പൊ​ന്നാ​നി മാ​തൃ ശി​ശു ആ​ശു​പ​ത്രി ക​ര​സ്ഥ​മാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ ശൈ​ല​ജ​യാ​ണ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. ജി​ല്ലാ​ത​ല ആ​ശു​പ​ത്രി​ക​ളി​ൽ 91.92 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യാ​ണ് മാ​തൃ ശി​ശു ആ​ശു​പ​ത്രി ഒ​ന്നാം സ്ഥാ​ന​മാ​യ 50 ല​ക്ഷം രൂ​പ ക​ര​സ്ഥ​മാ​ക്കി​യ​ത്.
ജി​ല്ലാ ത​ല​ത്തി​ൽ 79.35 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി മൂ​ന്നു ല​ക്ഷം രൂ​പ വ​രു​ന്ന ക​മ​ൻ​ഡേ​ഷ​ൻ അ​വാ​ർ​ഡ് തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യും നേ​ടി. സം​സ്ഥാ​ന​ത്ത് ജി​ല്ലാ ത​ല​ത്തി​ൽ 70 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ അ​ഞ്ച് ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് ക​മ​ൻ​ഡേ​ഷ​ൻ അ​വാ​ർ​ഡ് ല​ഭി​ക്കു​ക.
സ​ബ് ജി​ല്ലാ ത​ല​ത്തി​ൽ 70 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ അ​ഞ്ച് ആ​ശു​പ​ത്രി​ക​ൾ​ക്ക് ഒ​രു ല​ക്ഷം വീ​തം ന​ൽ​കു​ന്ന ക​മ​ൻ​ഡേ​ഷ​ൻ അ​വാ​ർ​ഡ് 85.3 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി പൊ​ന്നാ​നി താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി ക​ര​സ്ഥ​മാ​ക്കി. മൂ​ന്ന് ക്ല​സ്റ്റ​റു​ക​ളി​ലാ​യി ന​ൽ​കു​ന്ന അ​ർ​ബ​ൻ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ തേ​ർ​ഡ് ക്ല​സ്റ്റ​റി​ൽ 79.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ നി​ല​ന്പൂ​ർ അ​ർ​ബ​ൻ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ര​ണ്ടാം സ്ഥാ​ന​വും 72.5 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മം​ഗ​ല​ശേ​രി അ​ർ​ബ​ൻ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര വി​ഭാ​ഗ​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ച്ച കോ​ട്ട​ക്ക​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നും അ​വാ​ർ​ഡ് ല​ഭി​ച്ചു.​സ​ർ​ക്കാ​ർ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ശു​ചി​ത്വം പ​രി​പാ​ല​നം, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം എ​ന്നി​വ വി​ല​യി​രു​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന അ​വാ​ർ​ഡാ​ണ് കാ​യ​ക​ൽ​പ്പ്. സം​സ്ഥാ​ന​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത മി​ക​ച്ച ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ൽ ജി​ല്ലാ​ത​ല പ​രി​ശോ​ധ​ന​യും പി​ന്നീ​ട് സം​സ്ഥാ​ന ത​ല പ​രി​ശോ​ധ​ന​യും ന​ട​ത്തി അ​വാ​ർ​ഡ് നി​യ​ന്ത്ര​ണ ക​മ്മ​റ്റി​യി​ലൂ​ടെ​യാ​ണ് ഏ​റ്റ​വും മി​ക​ച്ച ആ​ശു​പ​ത്രി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.