നൂ​റു വ​നി​ത​ക​ൾ​ക്ക് നൂ​റു സൈ​ക്കി​ളു​ക​ൾ പ​ദ്ധ​തി​യു​മാ​യി അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Saturday, February 29, 2020 12:32 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ആ​രോ​ഗ്യ​മു​ള്ള സ്ത്രീ​യു​വ​ത്വം എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കു​ക​യാ​ണ് അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാം ​യോ​ജ​ന പ​ദ്ധ​തി​യി​ൽ പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം​പി തെ​ര​ഞ്ഞെ​ടു​ത്ത അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​നി​ത​ക​ൾ​ക്കാ​യി നൂ​റു സൈ​ക്കി​ളു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു. കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 30 വ​യ​സി​നു മു​ക​ളി​ലു​ള്ള നി​ർ​ധ​ന​രും സൈ​ക്കി​ൾ സ​വാ​രി അ​റി​യു​ന്ന​വ​രു​മാ​യ വീ​ട്ട​മ്മ​മാ​ർ​ക്കാ​ണ് സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
രാ​ജ്യ​ത്തു ആ​ദ്യ​മാ​യാ​ണ് ഒ​രു ആ​ദ​ർ​ശ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​നാ​യി സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​താ​ഫ​ണ്ട് 4.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 100 വ​നി​ത​ക​ൾ​ക്ക് സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പൂ​ക്കോ​ട്ടും​പാ​ടം ഹൈ​സ്ക്കൂ​ൾ ഗ്രൗ​ണ്ടി​ൽ മാ​ർ​ച്ച് ഒ​ന്നി​നു രാ​വി​ലെ 10.30 ന് ​പി.​വി അ​ബ്ദു​ൽ വ​ഹാ​ബ് എം​പി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിക്കും.
പൊ​തു​യാ​ത്രാ സൗ​ക​ര്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം പെ​ട്രോ​ളും ഡീ​സ​ലും മൂ​ല​മു​ള്ള വാ​യു മ​ലി​നീ​ക​ര​ണം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​വും പ​ദ്ധ​തി​ക്കു​ണ്ട്. കു​ടും​ബ​ശ്രീ വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത 100 വ​നി​ത​ക​ൾ​ക്കു സൈ​ക്കി​ൾ ന​ൽ​കു​ന്ന​തോ​ടൊ​പ്പം ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ന​ൽ​കും. സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാം ​യോ​ജ​ന പ​ദ്ധ​തി​യി​ൽ അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി ത​യാ​റാ​ക്കി​യ വി​ല്ലേ​ജ് ഡ​വ​ല​പ്മെ​ന്‍റ് പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ വ​കു​പ്പു​ക​ൾ വ​ഴി 46 പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 13 പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും 23 പ​ദ്ധ​തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ടോ​ടു​കൂ​ടി വ​നി​ത​ക​ൾ​ക്ക് നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​ന കേ​ന്ദ്രം ഇ​തി​നോ​ട​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 40 ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി നൈ​പു​ണ്യ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കും.