ഓ​ട്ടോ ഗ്യാ​രേ​ജ​ിന് തീ​പി​ടി​ച്ചു, കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു
Saturday, February 29, 2020 12:32 AM IST
വേ​ങ്ങ​ര: കോ​ട്ട​ക്ക​ൽ ഇ​രി​ങ്ങ​ല്ലൂ​ർ റോ​ഡി​ൽ ചേ​റൂ​ർ മി​നി സ്വ​ദേ​ശി വേ​ങ്ങോ​ളി ശ​രീ​ഫ്, വ​ലി​യോ​റ ആ​ശാ​രി​പ്പ​ടി കെ.​പി. ബാ​ബു, മി​നി അ​ത്താ​ണി​ക്കു​ണ്ട് കു​റ്റി​പ്പ​റ​ന്പ​ത്ത് സു​നീ​ഷ്, വ​ലി​യോ​റ പു​ത്ത​ന​ങ്ങാ​ടി ന​ടു​വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം.​പി.​എ​ച്ച് ഓ​ട്ടോ ഗ്യാ​രേ​ജി​ൽ തീ​പി​ടി​ത്തം.
പ​ണി​ക്ക് നി​ർ​ത്തി​യി​ട്ട് രണ്ട് കാ​റു​ക​ൾ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. മൂ​ന്നു കാ​റു​ക​ൾ വ​ർ​ക്ക്് ഷോ​പ്പി​ന്‍റെ പൂ​ട്ട് പൊ​ട്ടി​ച്ച് നാ​ട്ടു​കാ​ർ ത​ള്ളി പുറത്തേക്ക് മാ​റ്റി​. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് സം​ഭ​വം. തൊ​ട്ട് പി​ൻ​ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ടു​കാ​ർ ഗ്യാ​രേ​ജി​ൽ നി​ന്നു തീ ​പു​ക​യു​ന്ന​ത് ക​ണ്ട​തി​ന് തു​ട​ർ​ന്ന് വി​വ​രം മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ക്ക്ഷോ​പ്പി​നോ​ട് ചേ​ർ​ന്ന് തൊ​ട്ടു പി​റ​കി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്നു.
ഇ​തി​ന്‍റെ ടെ​റ​സി​ലാ​ണ് ആ​ദ്യം തീ ​പ​ട​ർ​ന്ന​ത്. മ​ല​പ്പു​റ​ത്തു നി​ന്നു ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സും, നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.