റോ​ട്ട​റി ക്ല​ബ് ഭവനപദ്ധതിക്ക് തുടക്കമായി
Saturday, February 29, 2020 12:34 AM IST
നിലന്പൂർ: റോ​ട്ട​റി ക്ല​ബ്ബ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ കു​റ്റി​യ​ടി​ക്ക​ൽ ക​ർ​മം നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തു​മു​റി​യി​ൽ ന​ട​ന്നു. നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തു​മു​റി​യി​ലെ ക​ള​വൂ​ർ കൊ​ല്ലേ​രി കി​രാ​ത​ദാ​സി​നാ​ണ് 500 ച​തു​ര​ശ്ര അ​ടി​യി​ൽ ആ​റു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. വീ​ടി​ന്‍റെ കു​റ്റി​യ​ടി​ക്ക​ൽ റോ​ട്ട​റി ക്ല​ബ്ബ് മു​ൻ ജി​ല്ലാ ഗ​വ​ർ​ണ​ർ ഡോ.​ഇ.​കെ.​ഉ​മ്മ​ർ നി​ർ​വ​ഹി​ച്ചു.
റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് യു. ​ന​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ൽ, ഡോ.​സി.​എം.​ഗോ​പി​നാ​ഥ്, ദി​ലീ​പ്, നാ​ല​ക​ത്ത് വീ​രാ​ൻ​കു​ട്ടി, വാ​ർ​ഡം​ഗം അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭാം​ഗം ഗി​രീ​ഷ് മോ​ളൂ​ർ​മ​ഠ​ത്തി​ൽ, വി​നോ​ദ് പി.​മേ​നോ​ൻ, അ​നി​ൽ റോ​സ്, സ​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ 23 വീ​ടു​ക​ളാ​ണ് റോ​ട്ട​റി ക്ല​ബ്ബ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. അ​തി​ൽ ര​ണ്ട് വീ​ടു​ക​ൾ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ക​ന്പാ​ടം പു​ല്ല​ഞ്ചേ​രി വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ, പെ​രു​വ​ന്പാ​ടം ച​ക്ക​ശേ​രി വീ​ട്ടി​ൽ സ​ജി​നി എ​ന്നി​വ​ർ​ക്കാ​ണ് നി​ർ​മി​ച്ചു ന​ൽ​കു​ക. അ​തി​നു​ള്ള പ്ര​വൃ​ത്തി​ക​ളും ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി. നാ​ലു​മാ​സം കൊ​ണ്ട് വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക​രാ​റു​കാ​ര​ൻ ബാ​ബു അ​റി​യി​ച്ചു.