മ​ര​ച്ചീ​നി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Saturday, February 29, 2020 12:35 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ങ്ങ് ഗ​വ.​ഹൈ​സ്കൂ​ളി​ൽ അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മ​ര​ച്ചീ​നി​ക്കൃ​ഷി വി​ള​വെ​ടു​ത്തു. ഹ​രി​ത​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ൾ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല​യി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ന് കൃ​ഷി വ​കു​പ്പ് ന​ൽ​കി​യ അ​വാ​ർ​ഡ് നേ​ടി​യ ഐ.​പി.​അ​ഭി​ലാ​ഷ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക കെ.​സു​ഷ​മ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ, ഹ​രി​ത​സേ​ന കോ​ഓ​ഡി​നേ​റ്റ​ർ സി.​അ​നൂ​പ്, കെ.​മു​ർ​ഷി​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ര​ച്ചീ​നി കൊ​ണ്ടു​ള്ള വി​വി​ധ വി​ഭ​വ​ങ്ങ​ളെ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

പ്ര​തി​ഷേ​ധി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ന്ത്യ​യി​ലെ പൗ​രന്മാ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നും ഭ​ര​ണാ​ധി​കാ​രി​ക​ൾ വി​ട്ടു​നി​ൽ​ക്കു​ന്ന​തി​ൽ കേ​ര​ള സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് ലീ​ഗ് മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.
മ​ണ്ഡ​ലം കൗ​ണ്‍​സി​ൽ യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​ല​ക​ത്ത് ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ങാ​ടി​പ്പു​റം മു​സ്ലിം ലീ​ഗ് ഓ​ഫീ​സി​ൽ വെ​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ചോ​ല​ക്ക​ൽ അ​ബൂ​ബ​ക്ക​ർ ആ​ധ്യ​ക്ഷം വ​ഹി​ച്ചു.