തൊ​ഴി​ൽ നൈ​പു​ണ്യം നേ​ടേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യമെന്ന്
Saturday, February 29, 2020 12:35 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ സാ​ങ്കേ​തി​ക പ​രി​ശീ​ല​നം നേ​ടി​യാ​ൽ മാ​ത്ര​മേ മാ​ന്യ​മാ​യ ഒ​രു ജോ​ലി നേ​ടാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൽ ക​രീം. എ​ൻ​ടി​സി ടെ​ക്നി​ക്ക​ൽ കോ​ളേ​ജി​ന്‍റെ മു​പ്പ​ത്തി​ര​ണ്ടാ​മ​ത് ആ​ർ​ട്സ് ഡേ ​ഉ​ദ്ഘാ​ട​നം ചെ​യ​തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൈ​ബ​ർ യു​ഗ​ത്തെ ച​തി​ക്കു​ഴി​ക​ൾ മ​ന​സി​ലാ​ക്കാ​നു​ള്ള ആ​ർ​ജ​വം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​വ​ണ​മെ​ന്നും നാ​മ​റി​യാ​തെ ത​ന്നെ സൈ​ബ​ർ ലോ​കം ന​മ്മെ കെ​ണി​യി​ൽ​പ്പെ​ടു​ത്തും.
ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും വി​വേ​ക പൂ​ർ​വം മാ​ത്ര​മേ മൊ​ബൈ​ലി​ലും ഇ​ന്‍റ​ർ​നെ​റ്റും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. എ​ൻ​ടി​സി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു സു​ർ​വാ​ൻ, മു​സ​മ്മി​ൽ, വി.​ഹ​സൈ​നാ​ർ, മ​ദ​ന​ൻ, കു​ഞ്ഞി​മു​ഹ​മ്മ​ദ്, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്റ്റു​ഡ​ന്‍റ്സ് ക​ണ്‍​വീ​ന​ർ ത​ബ്ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. എ​ൻ​ടി​സി​യി​ൽ വെ​ച്ച് ന​ട​ന്ന സ്പോ​ർ​ട്സ്, ഗെ​യിം​സ്, ഫു​ട്ബാ​ൾ എ​ന്നി​വ​യി​ൽ വി​ജ​യി​ച്ച​വ​ർ​ക്കും പ​ഠ​ന​ത്തി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്കു​മു​ള്ള ട്രോ​ഫി​ക​ളും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ന​ൽ​കി.