നിലന്പൂരിൽ പോ​ലീ​സ് ജീ​പ്പ് മ​റി​ഞ്ഞു; ആ​ള​പാ​യ​മി​ല്ല
Wednesday, March 25, 2020 10:33 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി തു​ട​ങ്ങു​ന്ന കെ​യ​ർ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ പോ​ലീ​സ് വാ​ഹ​നം മ​റി​ഞ്ഞു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് 19 നീ​രി​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ലി​യാ​ർ എ​ര​ഞ്ഞി​മ​ങ്ങാ​ട് യ​ത്തീം​ഖാ​ന​യി​ൽ സ്ഥാ​പി​ക്കു​ന്ന കെ​യ​ർ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ പോ​ലീ​സ് വാ​ഹ​ന​മാ​ണ് നി​യ​ന്ത്ര​ണം വി​ട്ടു വാ​ഴ​ക്കൂ​ട്ട​ത്തി​ൽ ത​ട്ടി മ​റി​ഞ്ഞ​ത്. എ​സ്ഐ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം.
കെ​യ​ർ സെ​ന്‍റ​റി​നു മു​ന്നി​ൽ നി​ർ​ത്തി​യ വാ​ഹ​നം മു​ന്നോ​ട്ടു നീ​ങ്ങി​യ​പ്പോ​ൾ ഹാ​ൻ​ഡ് ബ്രേ​ക്ക് പി​ടി​ച്ചെ​ങ്കി​ലും വാ​ഹ​നം നി​ൽ​ക്കാ​തെ മു​ന്നോ​ട്ടു നീ​ങ്ങി. ഈ ​സ​മ​യം റോ​ഡി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്ത​മൊ​ഴി​വ​ാ​യി. എ​സ്ഐ എ​ൻ. ര​വീ​ന്ദ്ര​ൻ, മൂ​ന്ന് വ​നി​താ പോ​ലീ​സു​കാ​രും ഒ​രു ട്രോ​മ കെ​യ​ർ അം​ഗ​വു​മു​ൾ​പ്പെ​ടെ അ​ഞ്ചു പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.