45 ഇ​ന പ​ദ്ധ​തി​ക​ൾ​ക്കു ഉൗ​ന്ന​ൽ ന​ൽ​കി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ബ​ജ​റ്റ്
Wednesday, March 25, 2020 10:33 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നാ​ൽ​പ്പ​ത്തി​യ​ഞ്ചി​ന പ​ദ്ധ​തി​ക​ൾ​ക്കു ഉൗ​ന്ന​ൽ ന​ൽ​കി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ബ​ജ​റ്റ്. 320.91 കോ​ടി രൂ​പ വ​ര​വും 315.36 കോ​ടി രൂ​പ ചെ​ല​വും 5.55 കോ​ടി രൂ​പ മി​ച്ച​വു​മാ​യി വൈ​സ് ചെ​യ​ർ​മാ​ൻ നി​ഷി അ​നി​ൽ​രാ​ജ് ആ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന 17 പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​വും പു​തു​താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന 28 പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ​വു​മ​ട​ക്ക​മു​ള്ള​താ​ണ് 168.18 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന 45 ഇ​ന പ​ദ്ധ​തി. അ​ടു​ത്ത ആ​റു മാ​സം കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന 17 ഇ​ന പ​രി​പാ​ടി​യി​ൽ 400 ഭൂ​ര​ഹി​ത കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​വ​ന സ​മു​ച്ച​യ​ത്തി​നു 40 കോ​ടി നീ​ക്കി​വ​ച്ചു. 762 ഭ​വ​ന ര​ഹി​ത​രി​ൽ 316 ഭ​വ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ബാ​ക്കി​യു​ള്ള 446 ഭ​വ​ന​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു 11.60 കോ​ടി​യും വ​ക​യി​രു​ത്തി. 600 എ​സ്‌​സി സ്നേ​ഹ​ഭ​വ​ന​ത്തി​ൽ 240 പൂ​ർ​ത്തീ​ക​രി​ച്ചു. ബാ​ക്കി 360 എ​ണ്ണ​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു 246 കോ​ടി​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജ​ഐ​ൻ റോ​ഡ് ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പിം​ഗ് മാ​ളി​നു 15 കോ​ടി, ഇ.​എം.​എ​സ് വി​ദ്യാ​ഭ്യാ​സ കോം​പ്ല​ക്സ് ന​വീ​ക​ര​ണ​ത്തി​നു പ​ത്തു കോ​ടി​യു​മാ​ണ് മാ​റ്റി​വ​ച്ച​ത്.
ആ​ധു​നി​ക ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റി​നു 25 കോ​ടി, 12 ആ​ധു​നി​ക അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ബാ​ക്കി​യു​ള്ള ആ​റു അ​ങ്ക​ണ​വാ​ടി​ക്കു 70 ല​ക്ഷം, മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് ന​വീ​ക​ര​ണ​ത്തി​നു മൂ​ന്നു കോ​ടി, വ​നി​താ ഹോ​സ്റ്റ​ലി​നു ആ​റു കോ​ടി, സാ​ന്ത്വ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​നു 3.50 കോ​ടി, ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ലി​നു 3.26 കോ​ടി,
ജീ​വ​നം സ​ന്പൂ​ർ​ണ ശു​ചി​ത്വ ന​ഗ​ര​പ്ര​ഖ്യാ​പ​നം 161.81 കോ​ടി, .പു​തു​താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന 28 ഇ​ന പ​രി​പാ​ടി​ക​ളാ​യ വി​ശ​പ്പ് ര​ഹി​ത ന​ഗ​രം പ​ദ്ധ​തി​ക്കു അ​ഞ്ചു ല​ക്ഷം, രാ​ത്രി​കാ​ല ഹോം ​കെ​യ​റി​നു അ​ഞ്ചു​ല​ക്ഷം, പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം, കാ​ൻ​സ​ർ, കി​ഡ്നി രോ​ഗി​ക​ൾ​ക്കു മ​രു​ന്നു വി​ത​ര​ണം 30 ല​ക്ഷം, മാ​ന​സി ഡെ ​കെ​യ​ർ അ​ഞ്ചു ല​ക്ഷം, വ​യോ ക്ല​ബു​ക​ൾ​ക്കു അ​ഞ്ചു ല​ക്ഷം, ടേ​ക്ക് എ ​ബ്രേ​ക്ക് അ​ഞ്ചു ല​ക്ഷം, പൊ​തു​ടോ​യ് ലെറ്റു നി​ർ​മാ​ണ​ത്തി​നു 25 ല​ക്ഷം, ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ തോ​ട് ശു​ചീ​ക​ര​ണ​ത്തി​നാ​യി 35 ല​ക്ഷം,
മെ​ഗാ​ശു​ചി​ത്വ ഉ​ത്സ​വം 50 ല​ക്ഷം, ഫ​ല​വൃ​ക്ഷ തൈ ​ന​ട​ൽ പ​ത്തു ല​ക്ഷം, ലോ​ക്ക​ൽ എം​പ്ലോ​യ്മെ​ന്‍റ് അ​ഷ്വ​റ​ൻ​സ് പ്രോ​ഗ്രാം പ​ത്തു ല​ക്ഷം, ഭ​വ​ന സ​മു​ച്ച​യ ഉ​പ​ജീ​വ​ന പ​ദ്ധ​തി​ക്കു അ​ഞ്ചു ല​ക്ഷം, നൈ​പു​ണ്യ വി​ക​സ​നം അ​ക്കാ​ഡ​മി​ക് അ​ഞ്ചു ല​ക്ഷം, നൈ​പു​ണ്യ വി​ക​സ​നം, ക​ലാ​സാ​ഹി​ത്യം പ​ത്തു ല​ക്ഷം, നൈ​പു​ണ്യ വി​ക​സ​നം കാ​യി​കം പ​ത്തു ല​ക്ഷം, തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​നം അ​ഞ്ചു ല​ക്ഷം തുടങ്ങിയവ അടക്കമുള്ള പദ്ധതികൾക്കാണ് ഫണ്ട് നീ​ക്കി​വ​ച്ച​ത്.
ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തി. കൊ​റോ​ണ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു പ്ര​വേ​ശ​നം. ഇ​ന്നു ഇ​തേ മാ​തൃ​ക​യി​ൽ ബ​ജ​റ്റ് ച​ർ​ച്ച​യും ന​ട​ക്കും.