മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം: ആ​ഹാ​രം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​ത്
Wednesday, March 25, 2020 10:33 PM IST
മ​ല​പ്പു​റം: കോ​വി​ഡ്-19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രി​ൽ ആ​ർ​ക്കും ആ​ഹാ​രം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്നും ഈ​ക്കാ​ര്യ​ത്തി​ൽ ജി​ല്ലാ​ക​ള​ക്ട​ർ​മാ​ർ ശ്ര​ദ്ധ​പു​ല​ർ​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​രി​ൽ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രും ജോ​ലി​ക്ക് പോ​കാ​നാ​വാ​ത്ത​തി​നാ​ൽ പ​ണ​മി​ല്ലാ​ത്തി​ന്‍റെ പേ​രി​ൽ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​മു​ൾ​പ്പ​ടെ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലെ​യും ക​ള​ക്ട​ർ​മാ​ർ, പോ​ലീ​സ് മേ​ധാ​വി​ക​ൾ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ത് സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ കൈ​മാ​റി​യ​ത്.
അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​ർ​ക്കും ആ​വ​ശ്യ​ക്കാ​രു​ടെ വ​ലി​പ്പ​ച്ചെ​റു​പ്പം പ​രി​ഗ​ണി​ക്കാ​തെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​തോ​ടൊ​പ്പം ഡ​യാ​ലി​സ് പോ​ലു​ള്ള മു​ട​ക്കാ​നാ​വാ​ത്ത ചി​കി​ത്സ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​വും ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി സു​ര​ക്ഷി​ത​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നും അ​വ​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യും ആ​വ​ശ്യ​മാ​യ മ​രു​ന്നും ല​ഭ്യ​മാ​ക്കാ​നും ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല ഉ​ൾ​പ്പെ​ടെ എ​ല്ലാ ജോ​ലി​ക​ളും നി​ർ​ത്തി​വെ​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ മ​ന്ത്രി​യു​ടെ ഏ​റെ ആ​ശ്വാ​സ​മേ​കു​ന്ന തീ​രു​മാ​നം.​മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ യോ​ഗം ചേ​ർ​ന്നു.
യോ​ഗ​ത്തി​ൽ ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.
ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​ർ​ക്കും സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ക​മ്യൂ​ണി​റ്റി കി​ച്ച​ൻ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്കാ​നും ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണം.
തു​ട​ർ​ന്ന് ഈ ​ക്യാ​ന്പു​ക​ളു​ടെ വി​വ​രം വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ കൈ​മാ​റു​ന്ന മു​റ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും ക്യാ​ന്പു​ക​ളി​ലെ ശു​ചി​ത്വ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ​ക​രീം, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.