കൊ​യ്ത്തി​നു ത​ട​സ​മി​ല്ല; നി​ർ​മാ​ണ​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു
Wednesday, March 25, 2020 10:34 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി. കൊ​യ്ത്ത് ജോ​ലി​ക​ൾ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ക​രാ​ർ പ്ര​വൃ​ത്തി​ക​ളും ക്വാ​റി ക്ര​ഷ​ർ യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി നി​ർ​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​കും. അ​വശ്യമില്ലാതെ നി​ര​ത്തി​ലി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​രോ​ധ​നം ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ നാ​ലു കേ​സു​ക​ളി​ലാ​യി നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചു പു​റ​ത്തി​റ​ങ്ങി​യ​തി​ന് മ​ല​പ്പു​റം, വ​ഴി​ക്ക​ട​വ്, പൂ​ക്കോ​ട്ടൂം​പാ​ടം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​രോ കേ​സു​ക​ളി​ലാ​യി മൂ​ന്നു പേ​രെ അ​റ​സ്റ്റു ചെ​യ്തു. ചാ​യ​ക്ക​ട​യി​ൽ ഭ​ക്ഷ​ണം വി​ള​ന്പി​യ​തി​നു ഒ​രാ​ളെ​യും പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. 144 പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു.
ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്പോ​ഴും വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് വാ​ർ​ഡു​ത​ല ദ്രു​ത ക​ർ​മ സേ​ന​ക​ൾ വ​ഴി ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നാ​ണ് ഭ​ക്ഷ​ണ കി​റ്റു​ക​ളും ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് പാ​കം ചെ​യ്ത ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്യു​ന്ന​ത്. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കേ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത നി​ത്യ​രോ​ഗി​ക​ൾ​ക്കു​ള്ള ഒൗ​ഷ​ധ വി​ത​ര​ണ​വും ഉ​റ​പ്പാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നും പ്ര​ത്യേ​ക ക്യാ​ന്പു​ക​ൾ സ​ജ്ജ​മാ​ക്കാ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.