അ​മി​ത വി​ല ഈ​ടാ​ക്കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി
Thursday, March 26, 2020 11:06 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണി​ന്‍റെ​യും ജി​ല്ല​യി​ലെ നി​രോ​ധാ​നാ​ജ്ഞ​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​വി​പ​ണി​യി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ന്യാ​യ​വി​ല​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് പ​ര്ി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ജി​ല്ല​യി​ൽ ഏ​ഴ് താ​ലൂ​ക്കു​ക​ളി​ലാ​യി അ​ത​ത് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.
ഇ​തു​വ​രെ 285 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വി​ല​വി​വ​ര​പ​ട്ടി​ക നി​ർ​ബ​ന്ധ​മാ​യും പ്ര​ദ​ർ്ശി​പ്പി​ക്ക​ണ​മെ​ന്നു വ്യാ​പാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​തി​രി​ക്ക​ൽ, അ​മി​ത വി​ല ഈ​ടാ​ക്ക​ൽ, പൂ​ഴ്ത്തി​വ​യ്പ് തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി​യാ​ൽ അ​വ​ശ്യ​സാ​ധ​ന നി​യ​മ പ്ര​കാ​രം സാ​ധ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.