കൊ​റോ​ണ: തൊ​ഴി​ലു​റ​പ്പ് പ്ര​വൃ​ത്തി നി​ർ​ത്തി​വച്ചു
Thursday, March 26, 2020 11:07 PM IST
നി​ല​ന്പൂ​ർ: കൊ​റോ​ണ രോ​ഗ​ബാ​ധ നി​യ​ന്ത്ര​ണ വി​ധേ​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വെ​ച്ചു. അ​ടു​ത്ത ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് നി​രോ​ധ​നം തു​ട​രു​ക.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി നി​ർ​വ​ഹ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന മി​ഷ​ൻ, ജി​ല്ലാ മി​ഷ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ സ്ഥി​രം, ക​രാ​ർ, ദി​വ​സ​വേ​ത​ന ജീ​വ​ന​ക്കാ​രും കൊ​റോ​ണ വൈ​റ​സ് ബാ​ധ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​ലേ​ക്കു​ള്ള ഏ​ത് അ​ടി​യ​ന്തി​ര​ഘ​ട്ട​ത്തി​ലും അ​ത​ത് ത​ല​ത്തി​ലെ ഓ​ഫീ​സ് മേ​ധാ​വി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​പ​ക്ഷം ജോ​ലി​ക്ക് ഹാ​ജ​രാ​കേ​ണ്ട​താ​ണെ​ന്നും മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്.