പ​ല​ച​ര​ക്കും പ​ച്ച​ക്ക​റി​യും ഇ​നി പൂ​മു​ഖ പ​ടി​യി​ൽ
Friday, March 27, 2020 10:47 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​റോ​ണ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് വീ​ടുക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, മ​ത്സ്യം, മാം​സം, മു​ട്ട, പാ​ൽ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തി​നു ഓ​ണ്‍​ലെ​ൻ സൗ​ക​ര്യം. പെ​രി​ന്ത​ൽ​മ​ണ്ണ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.
ഉ​പ​ഭോ​ക്കാ​ക്ക​ൾ​ക്കു ആവ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ക​ട​ക​ളി​ൽ നി​ന്നു വാ​ങ്ങി തി​ക​ച്ചും സൗ​ജ​ന്യ​മാ​യി വീ​ട്ടി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കും. ആ​വ​ശ്യ​ക്കാ​ർ രാ​വി​ലെ ഒ​ന്പ​തി​നും ഉ​ച്ച​യ്ക്കു ഒ​ന്നി​നു​മി​ട​യി​ൽ താ​ഴെ കൊ​ടു​ത്ത ന​ന്പ​റു​ക​ളി​ൽ ഓ​ർ​ഡ​ർ കൊ​ടു​ക്ക​ണം. വൈ​കു​ന്ന​രം അ​ഞ്ചു മു​ത​ലാ​ണ് ഹോം​ഡ​ലി​വ​റി.