മ​ഞ്ചേ​രി​യി​ലും ക​മ്യൂണി​റ്റി കി​ച്ച​ണ്‍
Friday, March 27, 2020 10:47 PM IST
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും കീ​ഴി​ൽ മ​ഞ്ചേ​രി​യി​ൽ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
കു​ടും​ബ​ശ്രീ​യു​ടെ നി​ല​വി​ലെ കാ​റ്റ​റിം​ഗ് യൂ​ണി​റ്റാ​യ ക​ച്ചേ​രി​പ്പ​ടി ഐ​ജി​ബി​ടി സ്റ്റാ​ൻ​ഡി​ലെ ക​ഫേ​ശ്രീ​യി​ലാ​ണ് മ​ഞ്ചേ​രി​യി​ലെ ആ​ദ്യ​ത്തെ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ്ര​വ​ർ​ത്തി​ക്കു​ക .കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ആ​രം​ഭി​ക്കാൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ഞ്ചേ​രി​യി​ലും പ​ദ്ധ​തി ആ​രം​ഭി​ച്ച​ത് .
ന​ഗ​ര​സ​ഭ​യി​ലെ 10 വാ​ർ​ഡു​ക​ൾ​ക്ക് ഒ​ന്ന് എ​ന്ന രീ​തി​യി​ലാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കേ​ണ്ട​ത്. പാ​ലി​യേ​റ്റീ​വ് സം​ഘ​ട​ന​ക​ൾ, ഇ​ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​ർ നി​ല​വി​ൽ ന​ട​ത്തി​വ​രു​ന്ന ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​മാ​യി സ​ഹ​ക​രി​ക്കും. കു​ടും​ബ​ശ്രീ സം​രം​ഭ​ക യൂ​ണി​റ്റു​ക​ൾ 20 രൂ​പ​യു​ടെ ഉ​ച്ച​യൂ​ണ് വി​ത​ര​ണം ഏ​റ്റെ​ടു​ക്കും. 94466 28941, 9895633587 എ​ന്ന ന​ന്പ​റി​ൽ എ​സ്എം​എ​സ് ആ​യോ വാ​ട്സ്ആ​പ്പ് മു​ഖേ​ന​യോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് .