ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ത​ർ​ക്കം
Friday, March 27, 2020 10:49 PM IST
എ​ട​പ്പാ​ൾ :ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന​തി​നെ​തി​രേ അ​യ​ൽ​വാ​സി രം​ഗ​ത്തു വ​ന്ന​ത് ത​ർ​ക്ക​ത്തി​നി​ട​യാ​യി. വ​ട്ടം​കു​ളം ചി​റ്റ​ഴി​ക്കു​ന്നി​ലെ ഒ​രു സ്വ​കാ​ര്യ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​വി​ടെ നി​ന്നു മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​യ​ൽ​വാ​സി രം​ഗ​ത്തെ​ത്തി​യ​താ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. ഇ​വി​ടെ താ​മ​സി​ക്കു​ന്ന ഒ​രു തൊ​ഴി​ലാ​ളി​ക്ക് ചു​മ​യും ജ​ല​ദോ​ഷ​വും ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ താ​മ​സ സ്ഥ​ല​ത്തു നി​ന്നു ഒ​ഴി​ഞ്ഞ് പോ​ക​ണ​മെ​ന്നു അ​യ​ൽ വീ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. താ​മ​സ​ക്കാ​രി​ൽ ചി​ല​ർ പു​തു​താ​യി ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു നി​ന്ന് വ​ന്ന​താ​യും അ​യ​ൽ​വീ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ ന​ടു​വ​ട്ട​ത്ത് സം​ഘം ചേ​ർ​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് തൊ​ഴി​ലാ​ളി​ക​ളെ വി​ര​ട്ടി​യോ​ടി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് വീ​ട്ടു​ട​മ​സ്ഥ​നു​മാ​യി സം​സാ​രി​ക്കു​ക​യും തൊ​ഴി​ലാ​ളി​ക​ളെ അ​വി​ടെ ത​ന്നെ താ​മ​സി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ അ​വ​രു​ടെ ആ​രോ​ഗ്യ സ്ഥി​തി പ​രി​ശോ​ധി​ക്കാ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ശാ വ​ർ​ക്ക​ർ​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു .