ക​രി​ഞ്ച​ന്ത​യും പൂ​ഴ​്ത്തി​വ​യ്പും ത​ട​യാ​ൻ വി​ജി​ല​ൻ​സ്
Wednesday, April 1, 2020 11:11 PM IST
മ​ല​പ്പു​റം: കോ​വി​ഡ്-19​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​കാ​ര്യ​ത്തി​ലും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പും ത​ട​യാ​നാ​യി വി​ജി​ല​ൻ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.
വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വു പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം. ഇ​ത​നു​സ​രി​ച്ചു മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ഡി​വി​ഷ​നി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നും അ​വ​യ്ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി ജി​ല്ല​യി​ലെ വി​ജി​ലി​ൻ​സ് യൂ​ണി​റ്റ് മേ​ധാ​വി ഡി​വൈ​എ​സ്പി എ. ​രാ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ. ​ഗം​ഗാ​ധ​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ, എ​സ്ഐ​മാ​രാ​യ ശ്രീ​നി​വാ​സ​ൻ, ജോ​സ്കു​ട്ടി, വി​ജ​യ​കു​മാ​ർ, മോ​ഹ​ൻ​ദാ​സ്, മ​റ്റു വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടു​ന്ന​വ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
ആ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പും വി​ല​ക്ക​യ​റ്റ​വും ത​ട​യു​ന്ന​തി​നാ​യി വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ യൂ​സ​ഫ്, എ​സ്ഐ മു​ഹ​മ്മ​ദ​ലി എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.
വ​രും​ദി​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പും വി​ല​ക്ക​യ​റ്റ​വും ഉ​ണ്ടാ​കു​ന്ന പ​ക്ഷം ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മ​ല​പ്പു​റം വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി അ​റി​യി​ച്ചു.