സൂ​ര്യാ​ഘാ​തം: പോ​ത്ത് ച​ത്തു
Wednesday, April 1, 2020 11:11 PM IST
നി​ല​ന്പൂ​ർ: സൂ​ര്യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് പോ​ത്ത് ച​ത്തു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ലേ​പ്പാ​ടം എ​ച്ച് ബ്ലോ​ക്കി​ലെ ആ​ദി​വാ​സി​യാ​യ കു​ട്ട​ൻ വ​ള​ർ​ത്താ​ൻ വാ​ങ്ങി​യ നാ​ലു പോ​ത്തു​ക​ളി​ൽ ഒ​ന്നാ​ണ് ഇന്നലെ രാ​വി​ലെ 11 മ​ണി​യോ​ടെ റ​ബ​ർ തോ​ട്ട​ത്തി​ൽ മേ​യു​ന്ന​തി​നി​ട​യി​ൽ വീ​ണ് ച​ത്ത​ത്. 260 കി​ലോ തൂ​ക്ക​മു​ണ്ട്.
മു​റ ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണ് ച​ത്ത പോ​ത്ത്. 400 കി​ലോ വ​രെ ഇ​തി​ന് തൂ​ക്കം വെ​ക്കും. എ​റ​ണാ​കു​ള​ത്തു നി​ന്നും 22,000 രൂ​പ ന​ൽ​കി വാ​ങ്ങി​യ പോ​ത്താ​ണി​ത്. സൂ​ര്യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് പോ​ത്ത് ച​ത്ത​തെ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ചാ​ലി​യാ​ർ മൃ​ഗാ​ശു​പ​ത്രി വെ​റ്റ​റി​ന​റി ഡോ. ​സ​ജീ​വ​കു​മാ​ർ പ​റ​ഞ്ഞു. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ു ഴി​ച്ചി​ട്ടു.