സേ​വ​ന​ങ്ങ​ളു​മാ​യി ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി
Wednesday, April 1, 2020 11:11 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​റോ​ണ 19 ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ടു പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ക​മ്മി​റ്റി ചെ​യ​ർ​മാ​നും പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റു​മാ​യ കെ. ​നൗ​ഷാ​ദ്അ​ലിയു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ആ​രോ​ഗ്യ ബോ​ധ​വ​ത്ക്ക​ര​ണം, നോ​ട്ടീ​സ് വി​ത​ര​ണം, സൗ​ജ​ന്യ സാ​നി​റ്റൈ​സ​ർ- മാ​സ്ക്ക് വി​ത​ര​ണം തു​ട​ങ്ങി​യ​വ​യും പെ​രി​ന്ത​ൽ​മ​ണ്ണ, അ​ങ്ങാ​ടി​പ്പു​റം, ആ​ലി​പ്പ​റ​ന്പ്, വെ​ട്ട​ത്തൂ​ർ, മ​ക്ക​ര​പ്പ​റ​ന്പ്, എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​സ്‌​സി-​എ​സ്ടി കോ​ള​നി​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, രോ​ഗി​ക​ൾ, നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ, വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലെ അ​ഗ​തി​ക​ൾ എ​ന്നി​വ​ർ​ക്കു ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു വ​രി​ക​യാ​ണ്.
സ​മൂ​ഹ അ​ടു​ക്ക​ള സ​ജ്ജീ​ക​രി​ക്കു​ന്ന​തി​ലും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ലെ സം​ര​ക്ഷ​ണ​ത്തി​നും കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ളി​ലും ക​മ്മി​റ്റി​യി​ലെ പാ​രാ​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ശ്ര​ദ്ധേ​യ​മാ​ണെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ.​കെ സാ​ലി​ഹ്, ഷാ​ജ​ഹാ​ൻ ആ​ലി​പ്പ​റ​ന്പ്, ഷാ​ഹു​ൽ ഹ​മീ​ദ്, മു​ഹ​മ്മ​ദ് ശ​രീ​ഫ്, സു​ഭാ​ഷ്, അ​ബൂ​ബ​ക്ക​ർ, അ​ഹ​മ്മ​ദ്, സീ​ന​ത്ത്, ഫാ​ത്തി​മ, ദീ​പ, സു​നി​ത ജ​യി​ൻ ലീ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്.

നി​രോ​ധ​നാ​ജ്ഞ: ഇ​ന്ന​ലെ 90 കേ​സു​ക​ൾ

മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ൽ പോ​ലീ​സ് 90 കേ​സു​ക​ൾ കൂ​ടി ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്തു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 106 പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു. ഇ​തോ​ടെ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നു പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 462 ആ​യി. 624 പേ​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.