അ​ശ​ര​ണ​ർ​ക്ക് സാ​ന്ത്വ​ന​മാ​യി ചെ​ട്ടി​പ്പാ​ടം കൂ​ട്ടാ​യ്മ
Wednesday, April 1, 2020 11:13 PM IST
പൂ​ക്കോ​ട്ടും​പാ​ടം: നി​ര​വ​ധി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ സാ​ന്ത്വ​നം കൂ​ട്ടാ​യ്മ ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണ​ത്തി​ലൂ​ടെ വീ​ണ്ടും ശ്ര​ദ്ധേ​യ​മാ​കു​ന്നു. അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ 10-ാം വാ​ർ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​യ ചെ​ട്ടി​പ്പാ​ടം സാ​ന്ത്വ​നം കൂ​ട്ടാ​യ്മ ആ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന് വേ​ണ്ട​വ ഉ​ൾ​പ്പെ​ടു​ത്തി ഭ​ക്ഷ​ണ കി​റ്റ് ന​ൽ​കു​ന്ന​ത്. വാ​ർ​ഡി​ലെ 80 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കൂ​ട്ടാ​യ്മ ഭ​ക്ഷ​ണ കി​റ്റ് ന​ൽ​കി​യ​ത്.
പ​ഞ്ച​സാ​ര, ചാ​യ​പ്പൊ​ടി, പ​ഞ്ച​സാ​ര, ക​ട​ല, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി ആ​വ​ശ്യം വേ​ണ്ട പ​ച്ച​ക്ക​റി ഉ​ൾ​പ്പ​ടെ​യു​ള്ള കി​റ്റാ​ണ് ന​ൽ​കു​ന്ന​ത്. ദി​വ​സ​വേ​ത​ന​ക്കാ​രാ​യ നി​ര​വ​ധി​പേ​ർ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്നു​വെ​ന്ന് നേ​രി​ട്ട് മ​ന​സി​ലാ​ക്കി​യാ​ണ് ത​ങ്ങ​ൾ ഇ​ങ്ങ​നെ ഒ​രു വി​ത​ര​ണ​ത്തി​ലേ​ക്കെ​ത്തി​യ​തെ​ന്ന് സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. റേ​ഷ​ൻ​ക​ട വ​ഴി അ​രി ഉ​ൾ​പ്പ​ടെ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന സ​ർ​ക്കാ​രി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ. വി​ത​ര​ണ​ത്തി​ന് സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​രാ​യ രാ​ജേ​ഷ് പൂ​വ​കു​ന്നേ​ൽ ടി.​പി.​അ​ബ്ദു​ൽ നാ​സ​ർ, ഷ​നീ​ദ്, കെ. ​ഷി​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.