ജില്ലയിൽ 1,156 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Thursday, April 2, 2020 10:58 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ മു​ത​ൽ 1,156 പേ​ർ​ക്കു കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് കോ​വി​ഡ് പ്ര​തി​രോ​ധ മു​ഖ്യ​സ​മി​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 13,936 ആ​യി. 63 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 53 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ഞ്ച്, നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന്, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പേ​രും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലു​ണ്ട്. 13,852 പേ​ർ വീ​ടു​ക​ളി​ലും 21 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.
അ​തി​നി​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​യാ​യി​രു​ന്ന ഒ​രാ​ൾ രോ​ഗ​മു​ക്തി നേ​ടി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. വ​ണ്ടൂ​ർ വാ​ണി​യ​ന്പ​ലം സ്വ​ദേ​ശി​നി​യാ​ണ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​ക്കു ശേ​ഷം രോ​ഗ​മു​ക്ത​യാ​യ​ത്. ഉം​റ ക​ഴി​ഞ്ഞു തി​രി​ച്ചെ​ത്തി​യ ഇ​വ​ർ​ക്ക് മാ​ർ​ച്ച് 16 നാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്. രോ​ഗ​മു​ക്ത​യാ​യ​തോ​ടെ ഉ​ട​ൻ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 29 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​താ​യും ഡി​എം​ഒ അ​വ​ലോ​ക​ന യോ​ഗ​ത്തെ അ​റി​യി​ച്ചു. ഇ​തു​വ​രെ 601 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. 62 സാ​ന്പി​ളു​ക​ളു​ടെ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്. 2,194 സ്ക്വാ​ഡു​ക​ളാ​ണ് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് മാ​ന​സി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ 371 പേ​രു​മാ​യി ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ നി​ന്നു ഫോ​ണ്‍ വ​ഴി ബ​ന്ധ​പ്പെ​ട്ടു. ആ​രോ​ഗ്യ വ​കു​പ്പി​ലെ വി​ദ​ഗ്ധ സം​ഘം 12 പേ​ർ​ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കി. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ലു​ള്ള മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്ക് ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള 438 മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ ഇ​ന്ന​ലെ പാ​ലി​യേ​റ്റീ​വ് ന​ഴ്സു​മാ​ർ വ​ഴി ക​ണ്ടെ​ത്തി ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ കൈ​മാ​റി.
പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. യോ​ഗ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം, പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ്. അ​ഞ്ജു, എ​ഡി​എം എ​ൻ.​എം മെ​ഹ​റ​ലി, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി കള​ക്ട​ർ പി.​എ​ൻ പു​രു​ഷോ​ത്ത​മ​ൻ, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​കെ. ന​ന്ദ​കു​മാ​ർ, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ. ഷി​ബു​ലാ​ൽ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​ബി​ൻ​സി​ലാ​ൽ തു​ട​ങ്ങി​യ​വ​രും ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.