അവശ്യ മരുന്നുകൾക്ക് ക്ഷാമമില്ല
Thursday, April 2, 2020 10:58 PM IST
മ​ല​പ്പു​റം: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നു ജി​ല്ല​യി​ൽ പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നു സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു.​
വൃ​ക്ക, അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കു​ൾ​പ്പ​ടെ ജി​ല്ല​യി​ലെ തെ​രെ​ഞ്ഞെ​ടു​ത്ത മെ​ഡി​ക്ക​ൽ സ്‌​സ്റ്റോ​റു​ക​ൾ വ​ഴി​യാ​ണ് മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട അ​ടു​ത്തു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ ആ​വ​ശ്യ​മു​ള്ള മ​രു​ന്ന് സം​ബ​ന്ധി​ച്ച വി​വ​രം ഫോ​ണി​ൽ അ​റി​യി​ച്ചാ​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ വ​ഴി​യോ പെ​യി​ൻ ആ​ൻ​ഡ്് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സേ​വ​ക​ർ വ​ഴി​യോ വീ​ട്ടി​ലെ​ത്തി​ച്ച് ന​ൽ​കും.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി നേ​ര​ത്തെ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചി​രു​ന്ന മ​രു​ന്നു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു. ഇ​വ​ർ​ക്കാ​വ​ശ്യ​മു​ള്ള മ​റ്റ് മ​രു​ന്നു​ക​ൾ വാ​ങ്ങി ന​ൽ​കാ​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.