മ​ണ​ൽ ക​ട​ത്തി​യ ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Thursday, April 2, 2020 10:59 PM IST
നി​ല​ന്പൂ​ർ: ലോ​ക്ക് ഡൗ​ണി​ലും മ​ണ​ൽ മാ​ഫി​യ സ​ജീ​വം. ഓ​ടാ​യി​ക്ക​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന് സ​മീ​പ​ത്തു നി​ന്ന് മ​ണ​ൽ ക​ട​ത്തി​യ മി​നി ടി​പ്പ​ർ ലോ​റി നി​ല​ന്പൂ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നാ​ടെ​ങ്ങും കൊ​വി​ഡ് 19 ഭീ​തി​യി​ൽ ക​ഴി​യു​ന്പോ​ഴും ചാ​ലി​യാ​ർ പു​ഴ​യു​ടെ മ​ന്പാ​ട് ഓ​ടാ​യി​ക്ക​ൽ ക​ട​വി​ൽ നി​ന്ന് മ​ണ​ൽ മാ​ഫി​യ രാ​ത്രി​യു​ടെ മ​റ​വി​ൽ മ​ണ​ലൂ​റ്റു​ക​യാ​ണ്.
നി​ല​ന്പൂ​ർ സ്റ്റേ​ഷ​നി​ലെ എ​സ്ഐ ശ​ശി​കു​മാ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30-തോ​ടെ ന​ട​ത്തി​യ പെ​ട്രോ​ളിം​ഗി​ലാ​ണ് മ​ണ​ൽ നി​റ​ച്ച ടി​പ്പ​ർ ലോ​റി ക​ണ്ട​ത്. പോ​ലീ​സി​നെ ക​ണ്ട് ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഡ്രൈ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സ​ന്ന​ദ്ധ സേ​വ​ക​ർ​ക്ക് പു​തി​യ പാ​സ് സം​വി​ധാ​നം

മ​ല​പ്പു​റം: ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ൾ​ക്കാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​റോ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ അം​ഗീ​ക​രി​ച്ച പാ​സ് സം​വി​ധാ​നം നി​ർ​ബ​ന്ധ​മാ​ക്കി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ ഒ​രു വാ​ർ​ഡി​ൽ നി​ന്ന് പ​ര​മാ​വ​ധി മൂ​ന്നു വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്ന രീ​തി​യി​ൽ ലി​സ്റ്റ് ത​യാ​റാ​ക്കി പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.
പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഈ ​ലി​സ്റ്റ് പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​ര​ത്തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് കൈ​മാ​റും. ഇ​ത്ത​ര​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന വോ​ള​ണ്ടി​യ​ർ​മാ​രു​ടെ മൊ​ബൈ​ൽ ന​ന്പ​രി​ലേ​ക്ക് എ​സ്എം​എ​സ് വ​ഴി വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​തി​നാ​യു​ള്ള ലി​ങ്ക് ന​ൽ​കും. വോ​ള​ണ്ടി​യ​ർ​മാ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന മു​റ​ക്ക് പാ​സ് അ​നു​വ​ദി​ക്കും.