കോ​ള​നി​ക​ളി​ൽ ഭ​ക്ഷ്യകി​റ്റു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി
Friday, April 3, 2020 11:32 PM IST
നി​ല​ന്പൂ​ർ: ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ഐ​ടി​ഡി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ക്ഷ്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി. ജി​ല്ല​യി​ലെ 292 കോ​ള​നി​ക​ളി​ലെ 5237 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് 15 കി​ലോ അ​രി, ഒ​രു കി​ലോ വീ​തം ക​ട​ല, വ​ൻ​പ​യ​ർ, വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ അ​ട​ങ്ങി​യ കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. മു​തു​വാ​ൻ വി​ഭാ​ഗ​ത്തി​നും കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും കി​റ്റു​ക​ൾ ന​ൽ​കും. ത​മി​ഴ്നാ​ട് കാ​ഞ്ചി​പു​ര​ത്തു നി​ന്നു​മാ​ണ് അ​രി​യു​മാ​യി ലോ​റി​ക​ൾ എ​ത്തി​യ​ത്. അ​ടു​ത്ത മാ​സ​വും ഇ​ത്ത​രം ഭ​ക്ഷ്യ കി​റ്റു​ക​ൾ ന​ൽ​കും.

60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള കി​റ്റു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം വി​ത​ര​ണം ചെ​യ്തി​രു​ന്നു. പ്രൊ​മോ​ട്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​രോ കോ​ള​നി​ക​ളി​ലും ഭ​ക്ഷ്യ കി​റ്റു​ക​ൾ എ​ത്തി​ക്കു​ന്ന​ത്. കൊ​റോ​ണ​യു​ടെ ഭാ​ഗ​മാ​യി ഉ​ൾ​വ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ത് ഏ​റെ ആ​ശ്വാ​സ​മാ​കും. ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​ശ്രീ​കു​മാ​ർ, ഐ​ടി​ഡി​പി ജി​ല്ലാ ഓ​ഫീ​സി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക് ടി.​മ​ധു, ടി​ഇ​ഒ എം.​നി​സാ​റു​ദ്ദീ​ൻ, അ​രു​ണ്‍ വ​യ​നാ​ട്, പ്രേം​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ല​ന്പൂ​ർ ഐ​ജി​എം​എം​ആ​ർ സ്കൂ​ളി​ൽ ഇ​റ​ക്കി​വെ​ച്ച അ​രി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.