റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ കൃ​ത്രി​മം കാ​ണി​ച്ചാ​ൽ ന​ട​പ​ടി
Friday, April 3, 2020 11:32 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ന​ൽ​കു​ന്ന സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ടും കൃ​ത്രി​മ​വും കാ​ണി​ക്കു​ന്ന ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ​സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന സൗ​ജ​ന്യ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ തൂ​ക്ക​ത്തി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. കാ​ർ​ഡു​ട​മ​ക​ൾ​ക്ക് അ​ർ​ഹ​മാ​യ വി​ഹി​തം ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ​രാ​തി​ക്കി​ട​വ​രു​ത്താ​തെ റേ​ഷ​ൻ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നും റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.
കാ​ർ​ഡു​ട​മ​ക​ൾ ബി​ല്ലു​ക​ൾ കൃ​ത്യ​മാ​യി വാ​ങ്ങി ബി​ല്ലു പ്ര​കാ​ര​മു​ള്ള അ​ള​വി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. റേ​ഷ​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റേ​ഷ​ൻ ക​ട​ക​ളി​ൽ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തും. സൗ​ജ​ന്യ​റേ​ഷ​ൻ വാ​ങ്ങി​ക്കു​ന്ന​തി​നു കാ​ർ​ഡു​ട​മ​ക​ൾ തി​ര​ക്കു കൂ​ട്ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഏ​പ്രി​ൽ മാ​സ​ത്തെ സൗ​ജ​ന്യ റേ​ഷ​ൻ 30 വ​രെ ല​ഭി​ക്കു​മെ​ന്നും ജി​ല്ലാ​സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.