മ​രു​ന്നു എ​ത്തി​ക്കാ​നും അ​ഗ്നിര​ക്ഷാ സേ​ന
Friday, April 3, 2020 11:32 PM IST
മ​ഞ്ചേ​രി: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ലും സ​ഹാ​യ​മൊ​രു​ക്കി മ​ഞ്ചേ​രി അ​ഗ്നി ര​ക്ഷാ സേ​ന. കെ​ട്ടി​ട​ത്തി​ൽ നി​ന്നു വീ​ണു സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നാ​ണ് മ​ഞ്ചേ​രി അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ സ​ഹാ​യം ല​ഭ്യ​മാ​യ​ത് ഇ​ന്ന​ലെ സ്റ്റേ​ഷ​നി​ലേ​ക്കു വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു തൊ​ട്ട​ടു​ത്തു​ള്ള മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്നു മ​രു​ന്നു​ക​ൾ വാ​ങ്ങി മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന്‍റെ മേ​ധാ​വി കെ.​ടി പ്ര​ഘോ​ഷി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഫ​യ​ർ റ​സ്ക്യൂ ഓ​ഫീ​സ​ർ (ഡ്രൈ​വ​ർ) കെ.​കെ ന​ന്ദ​കു​മാ​ർ, ഹോം​ഗാ​ർ​ഡ് പി. ​രാ​ജേ​ഷ് എ​ന്നി​വ​ർ മ​രു​ന്നു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട രോ​ഗി​യു​ടെ അ​ടു​ത്തേ​ക്ക് ബൈ​ക്കി​ൽ നി​മി​ഷ നേ​രം​കൊ​ണ്ട് കു​തി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.
കെ​ട്ടി​ട​ത്തി​ൽ നി​ന്നു വീ​ണു തു​ട​യെ​ല്ല് പൊ​ട്ടി​യ നി​ല​യി​ൽ വീ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​ന​ക്ക​യം അ​ന്പ​ല​മേ​ട് പ​ന്ത​ല്ലൂ​ർ മേ​ലേ​പ്പ​റ​ന്പി​ൽ ഇ.​പി ര​സി​ൻ എ​ന്ന വ്യ​ക്തി​ക്കാ​ണ് മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്. മ​രു​ന്നു​ക​ൾ ല​ഭി​ച്ച രോ​ഗി​യും കു​ടും​ബ​വും സേ​നാം​ഗ​ങ്ങ​ളോ​ട് സ​ന്തോ​ഷം പ​ങ്കു​വ​ച്ചു.