തെ​രു​വു നാ​യ്ക്ക​ൾ കോ​ഴി​ക​ളെ കൊ​ന്നു
Friday, April 3, 2020 11:34 PM IST
ക​രു​വാ​ര​കു​ണ്ട്: തെ​രു​വു നാ​യ്ക്ക​ൾ വ​ള​ർ​ത്തു കോ​ഴി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നു. പു​ന്ന​ക്കാ​ട് മി​ല്ലും​പ​ടി​യി​ലെ വ​ട്ട​മ​ണ്ണി​ൽ റ​ജീ​ന നൗ​ഷാ​ദി​ന്‍റെ ഏ​ഴു കോ​ഴി​ക​ളു​ൾ​പ്പെ​ടെ പ്ര​ദേ​ശ​ത്ത് നി​ര​വ​ധി പേ​രു​ടെ കോ​ഴി​ക​ളെ​യാ​ണ് കൂ​ട്ടി​ൽ ക​യ​റി തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്ന​ത്. നാ​യ്ക്ക​ൾ കോ​ഴി​ക​ളെ ക​ടി​ച്ചു​കൊ​ണ്ടു പോ​വു​ക​യും ചെ​യ്തു.
ക​രു​വാ​ര​കു​ണ്ടി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഈ​യി​ടെ​യാ​യി തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. നാ​ല്പ​തെ​ണ്ണം വ​രെ​യു​ള്ള തെ​രു​വു​നാ​യ് കൂ​ട്ട​ങ്ങ​ളാ​യാ​ണ് അ​ല​ഞ്ഞു​ന​ട​ന്നു ഈ ​പ്ര​ദേ​ശ​ത്ത് ഭീ​കാ​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​ത്. അ​റ​വു മാ​ലി​ന്യ​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് കൂ​ടു​ക​ളി​ൽ ക​യ​റി പോ​ലും കോ​ഴി​ക​ളെ ക​ടി​ച്ചു​കൊ​ല്ലാ​ൻ ഇ​വ​യെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ആ​ടു​ൾ​പ്പെ​ടെ​യു​ള്ള വ​ള​ർ​ത്തു ജീ​വി​ക​ൾ​ക്കും നാ​യ്ക്ക​ൾ ഭീ​ഷ​ണി​യാ​വു​ക​യാ​ണ്.