മാ​ലി​ന്യം പു​ഴ​യി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ക്വാ​ർ​ട്ടേ​ഴ്സ് ഉ​ട​മ അ​റ​സ്റ്റി​ൽ
Friday, April 3, 2020 11:34 PM IST
എ​ട​ക്ക​ര: ശു​ചി​മു​റി മാ​ലി​ന്യം പു​ഴ​യി​ൽ ത​ള്ളി​യ സം​ഭ​വം കെ​ട്ടി​ട ഉ​ട​മ​യും അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ പ​തി​നെ​ട്ടി​ന് പു​ല​ർ​ച്ചെ പെ​രി​ന്ത​ൽ​മ​ണ്ണ പെ​ാന്ന്യാം​കു​റി​ശി സ്വ​ദേ​ശി​ക​ൾ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ ക​രാ​ർ ന​ൽ​കി​യ പാ​ലേ​മാ​ട് പി​എം​എ​ച്ച് ലോ​ഡ്ജ് ഉ​ട​മ പൂ​ഴി​ക്കു​ത്ത് ഇ​ബ്രാ​ഹിം(48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ഴി​ക്ക​ട​വ് എ​സ്ഐ​മാ​രാ​യ ബി.​എ​സ്.​ബി​നു, എം.​അ​സൈ​നാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. 50 ല​ധി​കം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ മാ​ലി​ന്യ​മാ​ണ് 15000 രൂ​പ​ക്ക് ഒ​രു ത​മി​ഴ് തൊ​ഴി​ലാ​ളി മു​ഖേ​ന സം​ഘം ക​രാ​ർ ന​ൽ​കി​യ​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ന്ന്യാം​കു​റി​ശി കുു​മ്മ​ൽ ഇ​ബ്രാ​ഹിം ബാ​ദു​ഷ എ​ന്ന വെ​യ്സ്റ്റ് ബാ​ദു(27), പെ​രി​ന്ത​ൽ​മ​ണ്ണ ക​രി​ങ്ക​ല്ല​ത്താ​ണി ത​ടാം​പ​ള്ളി​യാ​ളി മു​ഹ​മ്മ​ദ് ആ​ഷി​ക്ക് എ​ന്ന മു​ട്ട ആ​ഷി(23) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം വ​ഴി​ക്ക​ട​വ് പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ൾ​ക്ക് പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ താ​ൽ​ക്കാ​ലി​ക ജാ​മ്യം അ​ന​വ​ദി​ച്ചു.