ഇ​ന്ന​ലെ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി​യ​ത് 26,768 പേ​ർ​ക്ക്
Sunday, April 5, 2020 11:10 PM IST
മ​ല​പ്പു​റം: രാ​ജ്യ വ്യാ​പ​ക​മാ​യി ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്താ​ൻ സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ ജി​ല്ല​യി​ൽ സ​ജീ​വം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 109 സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ൽ നി​ന്നു ഇ​ന്ന​ലെ 2,272 പേ​ർ​ക്ക് പ്രാ​ത​ലും 26,768 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും 9,759 പേ​ർ​ക്ക് അ​ത്താ​ഴ​വും വി​ത​ര​ണം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 1,935 പേ​ർ​ക്ക് പ്രാ​ത​ലും 22,031 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും 8,270 പേ​ർ​ക്ക് അ​ത്താ​ഴ​വും ന​ൽ​കി. ന​ഗ​ര​സ​ഭ​ക​ളി​ൽ പ്രാ​ത​ൽ 337 പേ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം 4,737 പേ​ർ​ക്കും 1,489 പേ​ർ​ക്ക് അ​ത്താ​ഴ​വും ന​ൽ​കി.