ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലേ​ക്ക് മാ​റ്റും
Monday, April 6, 2020 11:31 PM IST
മ​ല​പ്പു​റം: ലോ​ക്ക്ഡൗ​ണ്‍ കാ​ലാ​വ​ധി​ക്കു ശേ​ഷം നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​വ​രെ ഐ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. പ്ര​വാ​സി​ക​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ​യും സു​ര​ക്ഷി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​റി​യി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി വ​രു​ന്ന​വ​ർ അ​ധി​കം ല​ഗേ​ജു​ക​ൾ കൊ​ണ്ടു വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. പ​ണം ന​ൽ​കി​യും സൗ​ജ​ന്യ​മാ​യും താ​മ​സി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഐ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ൾ​ക്കു അ​വ​രു​ടെ താ​ൽ​പ​ര്യ പ്ര​കാ​രം ഇ​തു തെ​ര​ഞ്ഞെ​ടു​ക്കാം.
അ​തേ സ​മ​യം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​ക​ളി​ൽ നി​ന്നും എ​ത്തു​ന്ന​വ​ർ​ക്കാ​യി ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​റോ​ണ കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കും. മെ​യ് അ​വ​സാ​നം വ​രെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ടും. ഇ​തി​നു മു​ന്നോ​ടി​യാ​യി മ​ന്ത്രി കെ.​ടി ജ​ലീ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഏ​പ്രി​ൽ 11ന് ​മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ മ​ത,സ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ യോ​ഗം ചേ​രും.
സം​ഘ​ട​ന​ക​ളു​ടെ ജി​ല്ലാ നേ​താ​ക്ക​ളി​ൽ ഒ​രാ​ൾ മ​ല​പ്പു​റ​ത്തും പ്രാ​ദേ​ശി​ക ഭാ​ര​വാ​ഹി​ക​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ൽ നി​ന്നു വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് മു​ഖേ​ന​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. നി​സാ​മു​ദീ​ൻ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് നി​യ​ന്ത്ര​ണം. ജി​പി​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്തും. കാ​ന്‍റീ​നു​ക​ൾ ഇ​ല്ലാ​ത്ത സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്കും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും മി​ത​മാ​യ നി​ര​ക്കി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.