സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ മ​രു​ന്നെ​ത്തി​ച്ചു
Monday, April 6, 2020 11:31 PM IST
നി​ല​ന്പൂ​ർ: കി​ഡ്നി ത​ക​രാ​റു​ള്ള രോ​ഗി​ക്ക് എ​സ് വൈഎ​സ് സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ കോ​ഴി​ക്കോ​ട് നി​ന്ന് മ​രു​ന്നെ​ത്തി​ച്ചു. മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​രു​ന്ന​ന്വേ​ഷി​ച്ചെ​ങ്കി​ലും കി​ട്ടി​യി​രു​ന്നി​ല്ല. കോ​ഴി​ക്കോ​ട് നി​ന്ന് എ​ങ്ങ​നെ മ​രു​ന്ന് ല​ഭ്യ​മാ​കും എ​ന്ന് ചി​ന്തി​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​രെ കു​റി​ച്ച് സ​മൂ​ഹ മാ​ധ്യ​മം വ​ഴി അ​റി​യു​ന്ന​ത്.
തു​ട​ർ​ന്ന് എ​സ് വൈഎ​സ് സം​സ്ഥാ​ന ഹെ​ൽ​പ്പ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു. എ​സ് വൈഎ​സ് ക​ണ്‍​വീ​ന​ർ നാ​സ​ർ ചെ​റു​വാ​ടി, മ​ല​പ്പു​റം ഈ​സ്റ്റ് ജി​ല്ല സെ​ക്ര​ട്ട​റി ജ​മാ​ൽ ക​രു​ളാ​യി എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ എ​ട​വ​ണ്ണ​പ്പാ​റ, അ​രീ​ക്കോ​ട് എ​ന്നീ സോ​ണ്‍ സാ​ന്ത്വ​നം വോ​ള​ന്‍റി​യേ​ഴ്സ് പ​ര​സ്പ​രം ക​ണ്ണി​ക​ളാ​യി കൈ​മാ​റി ക​ഴി​ഞ്ഞ ദി​വ​സം മ​രു​ന്ന് വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.