സ​മ്മാ​ന പ​ദ്ധ​തി​ക​ളു​മാ​യി താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Monday, April 6, 2020 11:32 PM IST
താ​ഴെ​ക്കോ​ട്: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടി​ൽ ഇ​രി​ക്കൂ സ​മ്മാ​നം നേ​ടൂ. എ​ന്ന സ​ന്ദേ​ശ​വു​മാ​യി താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​മ്മാ​ന​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ നി​ർ​ബ​ന്ധ​മാ​യും വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണം. ഇ​ന്നു മു​ത​ൽ ലോ​ക്ക്് ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യാ​ണ് സ​മ​യ പ​രി​ധി. ഇ​തു പ​രി​ശോ​ധി​ച്ചാ​ണ് സ​മ്മാ​നം നി​ശ്ച​യി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ചേ​ർ​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ.​കെ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി തെ​ക്കേ​ക്ക​ര, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​ടി. ഹൈ​ദ്ര​സ്ഹാ​ജി, സൗ​ദ ക​പ്പൂ​ർ, എ.​കെ.​ഹം​സ, സെ​ക്ര​ട്ട​റി കെ.​എ.​സാ​ഹി​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.