സാ​നി​റ്റൈ​സ​ർ വിതരണം ചെയ്തു
Tuesday, April 7, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം എ​ല്ലാ സ​മ​യ​വും സാ​നി​റ്റൈ​സ​ർ ഉ​റ​പ്പാ​ക്കാ​നും പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ഇ​ട​പ​ഴ​കു​ന്പോ​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗം ശീ​ല​മാ​ക്കാ​നും പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ പ്ര​ത്യേ​കം പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സാ​നി​റ്റൈ​സ​റി​ന്‍റെ വി​ത​ര​ണം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മ​ുഹ​മ്മ​ദ് സ​ലിം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് നി​ർ​വ​ഹി​ച്ചു.

ഡി​വൈ​എ​സ്പി കെ.​ഹ​രി​ദാ​സ് ഏ​റ്റു​വാ​ങ്ങി. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ സ​ജിം, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ത്ത​ത്ത് ആ​രി​ഫ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ദി​ലീ​പ് കു​മാ​ർ, സ്റ്റേ​ഷ​ൻ എ​സ്ഐ മ​ഞ്ജി​ത്ത് ലാ​ൽ, ഫ​യ​ർ ഓ​ഫി​സ​ർ ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.