ഹെ​ൽ​പ്പ് ഡെ​സ്ക് സ​ജ്ജ​മാ​ക്കി
Tuesday, April 7, 2020 11:35 PM IST
മ​ക്ക​ര​പ്പ​റ​ന്പ്: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ, വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്കു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ, രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ, പൂ​ർ​ണ​മാ​യി സു​ര​ക്ഷി​ത താ​മ​സ​സ്ഥ​ലമില്ലാതെ ബു​ദ്ധി​മു​ട്ടു​ന്നവർ തു​ട​ങ്ങി ശ്ര​ദ്ധ​യും പ​രി​ഗ​ണ​ന​യും ആ​വ​ശ്യ​മു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ ഹെ​ൽ​പ്പ് ഡെ​സ്ക് സ​ജ്ജ​മാ​ക്കി മ​ക്ക​ര​പ​റ​ന്പ് പ​ഞ്ചാ​യ​ത്ത്.
12 അം​ഗ​സ​മി​തി​യു​ടെ കീ​ഴി​ൽ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഫെ​ബി​ൻ വേ​ങ്ങ​ശേ​രി ചെ​യ​ർ​മാ​നാ​യും എ​ൻ​എ​സ്ജി​ഡി ഓ​വ​ർ​സി​യ​ർ ക​ണ്‍​വീ​ന​റാ​യു​മാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക് രൂ​പീ​ക​രി​ച്ച​ത്. ഹെ​ൽ​പ്പ് ഡെ​സ്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും.​ വിവരങ്ങൾക്ക് : 6238009189.