നി​ല​ന്പൂ​രി​ൽ ര​ണ്ടി​ട​ത്ത് വാ​ഹ​നാ​പ​ക​ടം
Tuesday, April 7, 2020 11:37 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ കെഎ​ൻ​ജി റോ​ഡി​ൽ ഇ​ന്ന​ലെ ര​ണ്ടി​ട​ത്താ​യി വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​യി. നി​ല​ന്പൂ​ർ ക​രി​ന്പു​ഴ പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ ലോ​റി റോ​ഡി​ൽ നി​ന്ന് തെ​ന്നി​യ​തി​നാ​ൽ നി​യ​ന്ത്ര​ണം വി​ട്ട് പാ​ല​ത്തി​ന് സ​മീ​പം പു​ഴ​യി​ലേ​ക്ക് മ​റി​യു​മെ​ന്ന ഘ​ട്ട​ത്തി​ലാ​ണ് നി​ന്ന​ത്. സ​മീ​പ​ത്തെ വൈ​ദ്യു​തി തു​ണി​ലി​ടി​ച്ച് ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് പൊ​ട്ടി​വീ​ണി​ട്ടു​ണ്ട്. ഇ​തോ​ടെ മേ​ഖ​ല​യി​ലെ വൈ​ദ്യു​തി ബ​ന്ധ​വും വിച്ഛേ​ദി​ച്ചു.
പാ​ല​ക്കാ​ട് വാ​ണി​യം​കു​ള​ത്തു നി​ന്ന് മൈ​സൂ​രി​ലേ​ക്ക് പ​ച്ച​ക്ക​റി കൊ​ണ്ടു​വ​രു​ന്ന​തി​നു വേ​ണ്ടി പോ​യ വാ​ഹ​ന​മാ​ണ് ക​രി​ന്പു​ഴ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​ല​ന്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​ന് സ​മീ​പം രാ​വി​ലെ മി​നി ച​ര​ക്ക് വ​ണ്ടി​യും റോ​ഡി​ൽ നി​ന്ന് തെ​ന്നി വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ മേ​ഖ​ല​യി​ലു​ണ്ടാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലു​ണ്ടാ​യ തെ​ന്ന​ലാ​ണ് ര​ണ്ടി​ട​ത്തേ​യും അ​പ​ക​ട​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു. ര​ണ്ടി​ട​ത്തും ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.