ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം
Wednesday, April 8, 2020 11:25 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട സ്കാ​റ്റേ​ർ​ഡ് വി​ഭാ​ഗം ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 3000 രൂ​പ നി​ര​ക്കി​ൽ ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അം​ശ​ദാ​യ കു​ടി​ശി​ക​യി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.
തൊ​ഴി​ലാ​ളി​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​ധാ​ർ കാ​ർ​ഡ്, സ്കാ​റ്റേ​ർ​ഡ് പാ​സ് ബു​ക്ക്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പും ഫോ​ണ്‍ ന​ന്പ​റും സ​ഹി​തം ജി​ല്ല​യി​ലെ അ​ത​ത് ഉ​പ​കാ​ര്യ​ല​യ​ത്തി​ലോ [email protected] എ​ന്ന ഇ​മെ​യി​ലോ 8289818952 വാ​ട്സ് ആ​പ്പ് ന​ന്പ​റി​ലോ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.