കടകളിൽ വിജിലൻസ് പരിശോധന
Wednesday, April 8, 2020 11:25 PM IST
മ​ല​പ്പു​റം: അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​തി​നെ​തി​രേ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. കൊ​റോ​ണ വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പും ത​ട​യു​ന്ന​തി​നു ഇ​ൻ​സ്പെ​ക്ട​ർ സി. ​യൂ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ തേ​ഞ്ഞി​പ്പ​ലം, ഇ​ടി​മൂ​ഴി​ക്ക​ൽ, മേ​ലെ ചേ​ളാ​രി, കോ​ഹി​നൂ​ർ മേ​ഖ​ല​യി​ലെ ക​ട​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്്. ഇ​ടി​മൂ​ഴി​ക്ക​ലി​ലെ ര​ണ്ടു ക​ട​ക​ളി​ൽ പ​ച്ച​ക്ക​റി​ക്കും വാ​ട്ട​ർ ബോ​ട്ടി​ലി​നും അ​മി​ത​വി​ല ഈ​ടാ​ക്കി​യ​താ​യും ഒ​രു ക​ട​യി​ൽ വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ​യും മേ​ലെ ചേ​ളാ​രി​യി​ലെ മൂ​ന്നു ക​ട​ക​ളി​ൽ പ​ച്ച​ക്ക​റി​ക്കും വാ​ട്ട​ർ ബോ​ട്ടി​ലി​നും പ​ല​വ്യ​ജ്ഞ​ന​ത്തി​നും അ​മി​ത വി​ല ഈ​ടാ​ക്കി​യ​താ​യും ക​ണ്ടെ​ത്തി. ഒ​രു ക​ട​യി​ൽ വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​തും ക​ണ്ടെ​ത്തി. കോ​ഹി​നൂ​രി​ലെ ഒ​രു ക​ട​യി​ൽ പ​ച്ച​ക്ക​റി വി​ല​കൂ​ട്ടി​യും മൂ​ന്നു ക​ട​ക​ളി​ൽ വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​തെ​യും വി​ൽ​പ്പ​ന ന​ട​ത്തി​യ​താ​യി കാ​ണ​പ്പെ​ട്ടു. ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു കൊ​ണ്ടോ​ട്ടി, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​രെ വി​വ​രം അ​റി​യി​ച്ചു. തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റാ​യ സു​ജാ​ത​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വി​ജി​ല​ൻ​സ് സം​ഘം നി​ർ​ദേ​ശം ന​ൽ​കി. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ പോ​ലീ​സ് എ​സ്ഐ മു​ഹ​മ്മ​ദാ​ലി, എ​എ​സ്ഐ മോ​ഹ​ന​കൃ​ഷ്ണ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ബ്ദു​സ​മീ​ർ ഉ​ള്ളാ​ട​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു മ​ല​പ്പു​റം വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി അ​റി​യി​ച്ചു.