പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ദു​രി​ത​മ​ക​റ്റാ​ൻ എം​ബ​സി​ക​ൾ ഇ​ട​പെ​ട​ണം: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി
Wednesday, April 8, 2020 11:27 PM IST
മ​ല​പ്പു​റം; കോ​വി​ഡ് മ​ഹാ​വ്യാ​ധി പ​ട​ർ​ന്നു പി​ടി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്നും അ​വ​രു​ടെ ദു​രി​ത​മ​ക​റ്റാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ സ​ജീ​വ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി വി​ദേ​ശ കാ​ര്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ​വും പാ​ർ​പ്പി​ട​വും അ​ട​ക്ക​മു​ള്ള അ​ടി​യ​ന്ത​ര സ​ഹാ​യ​മു​റ​പ്പാ​ക്കാ​നാ​യി ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​ഫ​യ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് മു​സ്ലിം​ലീ​ഗ് എം​പി​മാ​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്ത​യ​ച്ചി​രു​ന്നു. തു​ട​ർ​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി ഫോ​ണി​ൽ പ്ര​ശ്്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു. ആ​വ​ശ്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്നു മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളാ​യി ജോ​ലി​യെ​ടു​ക്കു​ന്ന​വ​രി​ൽ ഏ​റെ​യും മ​ല​യാ​ളി​ക​ളാ​ണ്. അ​വ​രു​ടെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​പോ​ലും ന​ട​ക്കാ​തെ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
യു​എ​ഇ, സൗ​ദി​അ​റേ​ബ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ വ​ൻ​പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. കെ​എം​സി​സി അ​ട​ക്ക​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ വി​വി​രി​ച്ച് ത​ന്നെ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​ക​ൾ നി​റ​ഞ്ഞു ക​വി​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.
ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​തി​യാ​യ വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കാ​ൻ ഐ​സി​ഡ​ബ്ലി​യു​എ​ഫ് ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ൻ ത​യാ​റാ​ക​ണം. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യ​മു​റ​പ്പാ​ക്കാ​ൻ എം​ബ​സി​ക​ൾ ത​യാ​റാ​ക​ണ​മ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ കൂ​ടാ​തെ റി​യാ​ദ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഒൗ​സാ​ഫ് സ​ഈ​ദ്, അ​ബൂ​ദാ​ബി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​വ​ൻ കു​മാ​ർ, ദു​ബാ​യ് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി പി​പു​ൽ എ​ന്നി​വ​ർ​ക്കും കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.