വെ​ള്ള​വും വൃ​ത്തി​യു​മി​ല്ല; ശു​ചി​മു​റി​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​യി
Wednesday, May 20, 2020 10:56 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​മ​ധ്യ​ത്തി​ലെ ന​ഗ​ര​സ​ഭാ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ശു​ചി മു​റി​ക​ൾ മു​ഴു​വ​ൻ ഉ​പ​യോ​ഗ​ശൂ​ന്യം.​ഒ​രി​റ്റു വെ​ള്ള​മോ ഒ​ട്ടും വൃ​ത്തി​യോ ഇ​ല്ലാ​ത്ത ഇ​രു​പ​തോ​ളം ശു​ചി​മു​റി​ക​ളാ​ണ് ഇ​പ്ര​കാ​രം ഇ​വി​ടെ​യു​ള്ള​ത്. ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ വ്യാ​പാ​രി​ക​ൾ​ക്കും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇ​ത് തീ​രാ​ദു​രി​ത​മാ​യി​ട്ടും അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ ന​യം ത​ന്നെ​യാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ട​യു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും തൊ​ട്ട​ടു​ത്ത പ​ള്ളി​യി​ലേ​ക്കും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​മാ​ണ് ശു​ചി മു​റി​ക​ളെ ആ​ശ്ര​യി​ക്കാ​നാ​യി പോ​കേ​ണ്ടി​വ​രു​ന്ന​ത്. ടാ​ങ്കു​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും എ​ത്തി​ച്ചാ​ൽ ത​ന്നെ പൈ​പ്പു​ക​ളി​ലെ ത​ക​രാ​ർ കാ​ര​ണം ശു​ചി മു​റി​ക​ളി​ൽ വെ​ള്ളം എ​ത്തു​ന്നി​ല്ലെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നു​മാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ഇ​ത് കു​റേ കാ​ല​മാ​യി പ​റ​ഞ്ഞു വ​രു​ന്ന​താ​ണ്. വ​ൻ തു​ക നി​ക്ഷേ​പി​ച്ച് ലേ​ല​ത്തി​ലെ​ടു​ത്ത​താ​ണ് ഇ​വി​ടെ​യു​ള്ള ക​ച്ച​വ​ട​മു​റി​ക​ളെ​ല്ലാം ത​ന്നെ. എ​ന്നാ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ന​ഗ​ര​സ​ഭ ഒ​രു​ക്കി​ക്കൊ​ടു​ത്തി​ല്ല എ​ന്ന​താ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​ക്ഷേ​പം.
സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​ത്തോ​ടെ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് മാ​ർ​ഗം ക​ണ്ടെ​ത്താ​ൻ അ​ടി​യ​ന്തി​ര​മാ​യി അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ പു​തി​യ ഇ -​ടോ​യ്്‌ലറ്റു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​തി​നും പ​രി​ഹാ​രം കാ​ണേ​ണ്ടി​യി​രി​ക്കു​ന്നു. വി​ശ​പ്പു​ര​ഹി​ത ന​ഗ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തു​താ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ന​ഗ​ര​സ​ഭ ജ​ന​കീ​യ അ​ടു​ക്ക​ള​യും ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ്.
കു​ടി​വെ​ള്ള​മു​ൾ​പ്പെ​ടെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് വെ​ള്ളം ഇ​ല്ലാ​ത്ത​ത് ഇ​തി​നെ​യും ബാ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഉ​സ്മാ​ൻ താ​മ​ര​ത്ത്, അ​ലീ​ന മ​റി​യം, കി​ഴി​ശേ​രി ബാ​പ്പു, ഹു​സൈ​ന നാ​സ​ർ, നി​ഷ സു​ബൈ​ർ, അ​ൻ​വ​ർ ക​ള​ത്തി​ൽ, തെ​ക്ക​ത്ത് ഉ​സ്മാ​ൻ, കെ.​ടി.​ഹ​ന്ന, സ​ലീം, ഇ.​പി.​അ​രു​ണ്‍, ജം​നാ ബി​ൻ​ത്, റ​ജ്ന ഷൈ​ജ​ൽ, മൈ​മൂ​ന പ​ട്ടാ​ണി എ​ന്നി​വ​ർ പ്രതിഷേധ യോഗത്തിൽ സം​ബ​ന്ധി​ച്ചു.