വ്യാ​പാ​രി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തു​ക​ള​യ​ച്ചു
Wednesday, May 20, 2020 10:56 PM IST
ക​രു​വാ​ര​കു​ണ്ട്: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ങ്ങ് ക​രു​വാ​ര​ക്കു​ണ്ട് യൂ​ണി​റ്റ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തു​ക​ള​യ​ച്ചു.​
പു​ന്ന​ക്കാ​ട് പോ​സ് റ്റോ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​രു​വാ​ര​ക്കു​ണ്ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഹം​സ മ​ല​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ്പ​ക​ളു​ടെ മൊ​റ​ട്ടോ​റി​യം ഒ​രു വ​ർ​ഷ​മാ​ക്കു​ക, മൊ​റൊ​ട്ടോ​റി​യം കാ​ല​യ​ള​വി​ൽ പ​ലി​ശ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ക​ത്തു​ക​ൾ അ​യ​ച്ച​ത്. ഒ.​പി.​അ​ലി, ന​സീം കു​ഞ്ഞാ​പ്പു, ഫൈ​സ​ൽ പു​ന്ന​ക്കാ​ട്, നാ​സ​ർ, സൈ​നു​ൽ ആ​ബി​ദ്, കു​ഞ്ഞു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.