’ന്യാ​യ്’ പ​ദ്ധ​തി​യു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Friday, May 22, 2020 11:30 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മാ​സം തോ​റും മി​നി​മം വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന രാ​ഹു​ൽ ഗാ​ന്ധി വി​ഭാ​വ​നം ചെ​യ്ത ന്യാ​യ് പ​ദ്ധ​തി ന​ട​പ്പി​ൽ വ​രു​ത്ത​ണ​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജീ​വ് ഗാ​ന്ധി​യു​ടെ 29-ാ മ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ അ​ഖി​ലേ​ന്ത്യാ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സം​സ്ഥാ​ന​ത്തെ 29 കു​ടും​ബ​ങ്ങ​ളി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി ന്യാ​യ് പ​ദ്ധ​തി ന​ട​പ്പാാ​ക്കി. മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ടു കു​ടും​ബ​ങ്ങ​ൾ​ക്കു 6000 രൂ​പ വീ​തം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ ഹാ​രി​സ് തു​ക കൈ​മാ​റി. ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റ് നെ​ടു​ന്പ​ട്ടി മോ​ഹ​ൻ​ദാ​സ്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ തെ​ക്കെ​പു​റം, കെഎസ്.യു നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​മി​ർ വെ​ങ്ങാ​ട​ൻ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.