നി​ൽ​പ്പു​സ​മ​രം ന​ട​ത്തി
Monday, May 25, 2020 11:35 PM IST
കാ​ളി​കാ​വ് കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ നി​ൽ​പ്പു​സ​മ​രം ന​ട​ത്തി. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴും കേ​ന്ദ്ര​ത്തി​ന്‍റെ 20 ല​ക്ഷം കോ​ടി​യു​ടെ സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ലും ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ച്ചു. അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യ​മാ​യി ഒ​രോ ക​ർ​ഷ​ക​നും 10000 രൂ​പ വീ​തം അ​നു​വ​ദി​ക്കു​ക, കാ​ർ​ഷി​ക മേ​ഖ​ല​ക്കാ​യ് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളി ക​ർ​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ നി​ന്ന് ര​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു നി​ൽ​പ്പു​സ​മ​രം. ക​രു​വാ​ര​കു​ണ്ടി​ൽ മു​സ്ലിം ലീ​ഗ് നേ​താ​വ് എ​ൻ.​ഉ​ണ്ണീ​ൻ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ഡി.​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ക്കി​ർ തു​വ്വൂ​ർ, അ​ഹ​മ്മ​ദ് കു​ട്ടി വാ​ണി​യ​ന്പ​ലം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​ർ​ച്ച് ന​ട​ത്തി

നി​ല​ന്പൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ താ​ലൂ​ക്കോ​ഫീ​സി​ന് മു​ൻ​പി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ധ​ർ​ണ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് പി.​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ത്തു​ക്കു​ട്ടി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി.​വ​ർ​ഗീ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് സ്രാ​ന്പി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.