1,041 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, May 25, 2020 11:35 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തി​യ​താ​യി ആ​ർ​ക്കും കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 1,041 പേ​ർ​ക്കു​കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ച​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം മെ​ഹ​റ​ലി അ​റി​യി​ച്ചു.
12,053 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 157 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 151 പേ​രും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നാ​ലു പേ​രും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് പേ​രു​മാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. 10,719 പേ​രാ​ണ് ഇ​പ്പോ​ൾ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 1,177 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.
കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാ​ൾ കൂ​ടി വി​ദ​ഗ്ധ ചി​കി​ത്സ​ക്കു ശേ​ഷം രോ​ഗ​മു​ക്ത​നാ​യി. മേ​യ് 15ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പു​ലാ​മ​ന്തോ​ൾ കു​രു​വ​ന്പ​ലം സ്വ​ദേ​ശി നാ​ൽ​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​ണ് രോ​ഗം ഭേ​ദ​മാ​യ​തെ​ന്നു ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ സ​ക്കീ​ന അ​റി​യി​ച്ചു.
മേ​യ് ഏ​ഴി​ന് ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ തി​രി​ച്ചെ​ത്തി​യി​രു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്നു 12ന് ​ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി ഇ​ദ്ദേ​ഹ​ത്തെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ്റ്റ​പ് ഡൗ​ണ്‍ ഐസി​യു​വി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.
ഇ​യാ​ൾ​ക്കു പു​റ​മെ രോ​ഗ​മു​ക്തി നേ​ടി​യ തി​രൂ​ർ ബി.​പി അ​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യ ഗ​ർ​ഭി​ണി​യും മാ​റ​ഞ്ചേ​രി പു​റ​ങ്ങ് സ്വ​ദേ​ശി​യും സ്റ്റ​പ് ഡൗ​ണ്‍ ഐ​സി​യു​വി​ൽ തു​ട​രു​ന്നു​ണ്ട്.
വി​ദ​ഗ്ധ ചി​കി​ത്സ​ക്കു ശേ​ഷം കോ​വി​ഡ് 19 ഭേ​ദ​മാ​യ ര​ണ്ടു പേ​ർ ഇ​ന്നു മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങും.
ഇ​ന്ന​ലെ രോ​ഗ​വി​മു​ക്ത​നാ​യ പു​ലാ​മ​ന്തോ​ൾ കു​രു​വ​ന്പ​ലം സ്വ​ദേ​ശി, മേ​യ് 24ന് ​രോ​ഗം ഭേ​ദ​മാ​യ മാ​റ​ഞ്ചേ​രി പു​റ​ങ്ങ് സ്വ​ദേ​ശി അ​ന്പ​തു​കാ​ര​ൻ എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി വി​ടു​ക.