നി​ൽ​പ്പ് സ​മ​രം ന​ട​ത്തി
Tuesday, May 26, 2020 10:53 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​ർ​എ​സ്പി-​ആ​ർ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധ നി​ൽ​പ് സ​മ​രം ന​ട​ത്തി. കോ​വി​ഡ് കാ​ല​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ൽ​ക​ര​ണ​ത്തി​നും എ​തി​രാ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളാ​യ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ബി​എ​സ്എ​ൻ​എ​ൽ, പോ​സ്റ്റ് ഓ​ഫീ​സ് സ്ഥാ​പ​ന​സ​മു​ച്ച​യ​ത്തി​നു മു​ൻ​പി​ൽ പ്ല​ാക്കാ​ർ​ഡു​ക​ൾ ഏ​ന്തി പ്ര​തീ​കാ​ത്മ​ക സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.
ആ​ർ​വൈ​എ​ഫ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ കാ​വു​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​എ​സ്പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​എ​ച്ച്.​അ​ബു, ആ​ർ​വൈ​എ​ഫ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലി​നി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​മ​ന്ത്, സെ​ക്ര​ട്ട​റി സാ​ദി​ഖ്, ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വൈ​കി​ട്ട് ആ​റി​നുശേ​ഷം പ​ന്പു​ക​ൾ തു​റ​ക്ക​രു​ത്

മ​ല​പ്പു​റം: പെ​ട്രോ​ൾ പ​ന്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ മാ​ത്ര​മാ​ണെ​ന്നും അ​തി​ന് ശേ​ഷം പ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ​ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം മെ​ഹ​റ​ലി അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തെ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ച പ​ന്പു​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ല.

15 പേ​ർ​ക്കെ​തി​രേ
കേ​സ്

മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നു ജി​ല്ല​യി​ൽ 15 കേ​സു​ക​ൾ കൂ​ടി ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്തു.