കോ​വി​ഡ്: ജാ​ഗ്ര​ത പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Wednesday, May 27, 2020 11:27 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വി​ദേ​ശ​ത്തു നി​ന്നു വി​മാ​ന​മാ​ർ​ഗം നാ​ട്ടി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, അ​സു​ഖ ബാ​ധി​ത​ർ എ​ന്നി​വ​രെ​യൊ​ഴി​ച്ചു ബാ​ക്കി​യു​ള്ള​വ​രെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ നി​ർ​ത്തു​ക​യെ​ന്ന രീ​തി തെ​റ്റി​ച്ചു വീ​ട്ടി​ലേ​ക്കു സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ പോ​കാ​ൻ അ​നു​വ​ദി​ച്ച​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നു കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കോ ആ​രോ​ഗ്യ​വ​കു​പ്പി​നോ വി​വ​രം ന​ൽ​കാ​തെ വീ​ട്ടി​ലെ​ത്തി​യ​ത്്.
സം​ഭ​വം ഗൗ​ര​വ​മാ​യി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.നാ​സ​ർ മു​ഖ്യ​മ​ന്ത്രി​ക്കും ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി.