ക​ണ്ണം​കു​ണ്ട് ട്രൈ​ബ​ൽ വി​ല്ലേ​ജി​ൽ താ​ത്കാ​ലി​ക ഷെ​ഡു​ക​ൾ നി​ർ​മി​ക്കും
Thursday, May 28, 2020 11:35 PM IST
നി​ല​ന്പൂ​ർ: ക​ണ്ണം​കു​ണ്ട് ട്രൈ​ബ​ൽ വി​ല്ലേ​ജി​ൽ താ​ത്കാ​ലി​ക ഷെ​ഡു​ക​ൾ നി​ർ​മി​ക്കും. ​പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട 34 കു​ടും​ബ​ങ്ങ​ളാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണം​കു​ണ്ട് ആ​ദി​വാ​സി വി​ല്ലേ​ജി​ലു​ള്ള​ത്. ഈ ​കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ നി​ർ​മി​തി​കേ​ന്ദ്ര​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ, ഒ​രു വ​ർ​ഷ​മാ​യി​ട്ടും 10 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്.
24 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ക​രാ​ർ​പ്ര​കാ​ര​മ​ല്ല ന​ട​ക്കു​ന്ന​ത് എ​ന്നാ​രോ​പി​ച്ച് ആ​ദി​വാ​സി​ക​ൾ ത​ന്നെ ത​ട​യു​ക​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ഴ​ക്കാ​ല​ത്ത് ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​നാ​യി താ​ത്കാ​ലി​ക ഷെ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തെ​ന്ന് ചാ​ലി​യാ​ർ ​പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.