സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തോ​ടെ അ​ധ്യ​ായ​ന​വ​ർ​ഷാ​രം​ഭം
Friday, May 29, 2020 11:37 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​നി​ട​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചു​കൊ​ണ്ട് ജി​ല്ല​യി​ലെ 134 സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തോ​ടെ ജൂ​ണ്‍ ഒ​ന്നി​നു പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ്. ഗൂ​ഗി​ൾ ക്ലാ​സ് റൂം, ​മൈ​ക്രോ സോ​ഫ്റ്റ് ഓ​ണ്‍​ലൈ​ൻ ക്ലാ​സ് എ​ന്നി​വ സ്കൂ​ളു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. ഒ​ന്നാം​ഘ​ട്ട അ​ധ്യാ​പ​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി. പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും സ്കൂ​ൾ ഓ​ണ്‍​ലൈ​ൻ ക്ലാ​സ് കോ​ഡി​നേ​റ്റ​ർ​മാ​ർ​ക്കും നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി സ​ഹോ​ദ​യ ഐ​ടി സെ​ല്ലും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി.
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന സ​ഹോ​ദ​യ ഓ​ണ്‍​ലൈ​ൻ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എം.​അ​ബ്ദു​ൽ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ൻ​പ​തു മു​ത​ൽ 12 ആം ​ക്ലാ​സ് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ജൂ​ലൈ മാ​സ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​മ്മി​റ്റി വി​ല​യി​രു​ത്തി. സ​ഹോ​ദ​യ ഐ​ടി സെ​ൽ ക​ണ്‍​വീ​ന​ർ പി.​നി​സാ​ർ​ഖാ​ൻ ഓ​ണ്‍​ലൈ​ൻ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ എം.​ജൗ​ഹ​ർ, കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജോ​ജി പോ​ൾ, നി​ർ​മ​ല ച​ന്ദ്ര​ൻ, എം.​ടി.​മൊ​യ്തു​ട്ടി, വി​നീ​ത വി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.